ഇരിങ്ങാലക്കുട: തുറവൻകുന്ന് സെന്റ് ജോസഫ്സ് ഇടവക എ.കെ.സി.സിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഫുട്ബാൾ ഷൂട്ടൗട്ട് മേള 11ന് ഉച്ചയ്ക്ക് മൂന്നിന് പള്ളി ഗ്രൗണ്ടിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും.
ഇടവക വികാരി ഫാ. ഷാജു ചിറയത്ത് അദ്ധ്യക്ഷനാകും.എ.കെ.സി.സി പ്രസിഡന്റ് ജോസഫ് അക്കരക്കാരൻ മുഖ്യപ്രഭാഷണം നടത്തും.
ഫോൺ: 9946763018 9947117145. മുൻ സന്തോഷ് ട്രോഫി താരം ഡിവൈ.എസ്.പി സി.പി അശോകൻ ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |