തിരുവല്ല: രണ്ടരവർഷത്തോളമായി ഉപയോഗശൂന്യമായിരുന്ന വഴി റെയിൽവേ അധികൃതർ സഞ്ചാരയോഗ്യമാക്കി. കുറ്റൂർ പഞ്ചായത്തിലെ 10-ാം വാർഡിൽ റെയിൽവേ ക്രോസിന് സമീപത്തെ പതിനഞ്ചോളം കുടുംബങ്ങളുടെ ഏക ആശ്രയമായ വഴി നടന്നുപോകാൻ പോലും പറ്റാത്ത സ്ഥിതിയായിരുന്നു. കൊച്ചുകുട്ടികൾ അടക്കം റെയിൽവേ പാളത്തിലൂടെയാണ് യാത്ര ചെയ്തിരുന്നത്. കുറ്റൂർ ഹിന്ദു സേവാകേന്ദ്രം പഞ്ചായത്ത് സമിതി റെയിൽവേ അധികൃതരെ ബോദ്ധ്യപ്പെടുത്തി പരാതിപ്പെട്ടു. ഇതേത്തുടർന്നാണ് വഴി സഞ്ചാരയോഗ്യമാക്കാൻ നടപടിയുണ്ടായത്. ഹിന്ദുസേവാകേന്ദ്രം ജില്ലാ സംഘടന സെക്രട്ടറി രതീഷ് ശർമ്മൻ, കുറ്റൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് പ്രവീൺ ഭാസുരാങ്കൻ, സനൽ കുറ്റൂർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |