കൊച്ചി: സ്കൂൾ ഒഫ് എൻവയൺമെന്റൽ സ്റ്റഡീസ് പ്രൊഫസറും മേധാവിയുമായ ഡോ. ഉഷ. കെയുടെ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അറിയിച്ചു.
2010 ലെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ ചട്ടങ്ങൾ കർശനമായി പാലിച്ച് 2015 ആഗസ്റ്റ് 17ലെ സർവകലാശാല വിജ്ഞാപന പ്രകാരമാണ് ഡോ. ഉഷയെ നിയമിച്ചത്. വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭരാണ് സെലക്ഷൻ കമ്മിറ്റിയിൽ ഉണ്ടായിരുന്നത്. അടിസ്ഥാനരഹിതവും വ്യാജവുമായ ആരോപണമാണ് സേവ് യൂണിവേഴ്സിറ്റി ഫോറം ഉന്നയിച്ചതെന്ന് സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |