തൃശൂർ: പ്രഥമ കേരള വാർഷിക ബിസിനസ് അവാർഡ് വിതരണം തൃശൂരിൽ ജനുവരി അഞ്ചിന് നടക്കും. 16 ബിസിനസ്സ് വിഭാഗങ്ങളിലായി ബെസ്റ്റ് ബ്രാൻഡ്/കമ്പനി അവാർഡും, എമേർജിംഗ് ബ്രാൻഡ്/കമ്പനി അവാർഡും സമ്മാനിക്കും. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, നല്ല സംരംഭകൻ, യുവ സംരംഭക അവാർഡ്, ഇന്നൊവേറ്റീവ് പ്രോഡക്ട് അവാർഡ്, ഏറ്റവും നല്ല സി.എസ്.ആർ കമ്പനി തുടങ്ങി അവാർഡുകളും സമ്മാനിക്കും. ബിസിനസ് അവാർഡിനുള്ള നോമിനേഷൻസ് ഡിസംബർ 15 വരെ www.keralaannualbusinessawards.com എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷ് മാനേജ്മെന്റ് സൊല്യൂഷൻസ് ആണ് ബിസിനസ് അവാർഡ് നിശ ഒരുക്കുന്നത്. മാനേജ്മെന്റ്, മാദ്ധ്യമ, സാമ്പത്തിക രംഗത്തെ പ്രമുഖരാണ് ജൂറി അംഗങ്ങൾ. ബിസിനസ് അവാർഡിന്റെ ലോഗോ പ്രകാശനം പ്രശസ്ത സിനിമാ താരം ജയസൂര്യ, കേരള ആനുവൽ ബിസിനസ് അവാർഡ് ഡയറക്ടർ ധിഷൻ അമ്മാനത്തിന് നൽകി നിർവഹിച്ചു. ടി.എൻ. പ്രതാപൻ എം.പി, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എം.പി. സുരേന്ദ്രൻ, സംഗീത സംവിധായകൻ രതീഷ് വേഗ, ചലച്ചിത്ര താരം ജയരാജ് വാരിയർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |