മാന്നാർ : ബുധനൂർ നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ത്രീശാക്തീകരണ പദ്ധതിയായ സ്ത്രീനന്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ തയ്യൽ പരിശീലനത്തിന്റെ മൂന്നാം ബാച്ചിന്റെ സമാപന യോഗവും 'അടുക്കള മുറ്റത്തെ നന്മ' എന്ന സൗജന്യമുട്ടകോഴി വളർത്തൽ പദ്ധതിയുടെ രണ്ടാം ഘട്ടവിതരണത്തിന്റെ ഉദ്ഘാടനവും ഫെഡറൽ ബാങ്ക് ബുധനൂർ ബ്രാഞ്ച് സീനിയർ മാനേജർ മീര രവീന്ദ്രൻ നിർവ്വഹിച്ചു. നന്മയുടെ സൗജന്യ തയ്യൽ പരിശീലനത്തിൽ ബുധനൂർ പഞ്ചായത്തിലെ 70 സ്ത്രീകൾ ഇതിനോടകം മൂന്നു ബാച്ചുകളിലായി പഠനം പൂർത്തീകരിച്ചു. നന്മ പ്രസിഡന്റ് ഫാദർ സൈമൺ വർഗീസ് കണ്ണങ്കരേത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.സി.അശോകൻ, വി.കെ.രാജേന്ദ്രൻപിള്ള, ഉഷ സുഗതൻ, വീണാ ഷാജി, ഷൈജ പ്രവീൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |