ന്യൂഡൽഹി: മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ സുൽത്താൻപുരിയിൽ ആംആദ്മി പാർട്ടി ബാനറിൽ ജയിച്ച ബോബി ഡൽഹിയിലെ ആദ്യ ട്രാൻസ്ജെൻഡർ കൗൺസിലറായി ചരിത്രം കുറിച്ചു. പൊതുപ്രവർത്തകയായ ബോബി 2017ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ജയിച്ചിരുന്നില്ല.തന്റെ പ്രദേശത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും നിർണായക വിജയത്തിൽ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ട്രാൻസ്ജെൻഡേഴ്സിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരെ സഹായിക്കാനും പുതിയ പദവി പ്രയോജനപ്പെടുമെന്നും ബോബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |