കൊല്ലം: വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സർവീസ് പ്രൊവൈഡിംഗ് സെന്ററിന്റെ നേതൃത്വത്തിൽ നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ തേവലപ്പുറം മൂന്നാം വാർഡ് അങ്കണവാടിയിൽവച്ച് ബോധവത്കരണ ക്ളാസും കൗൺസിലിംഗും നടത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.എസ്.അജിതകുമാരി ഉദ്ഘാടനം ചെയ്തു. എസ്.പി.സി ചുമതലക്കാരിയായ അഭിഭാഷക റാണി എലിസബത്ത് ജോയി ക്ളാസ് നയിച്ചു. കൗൺസിലർ അഞ്ജന വിജയൻ കൗൺസലിംഗ് നടത്തി. കോട്ടാത്തല ശ്രീകുമാർ, മഞ്ജു എന്നിവർ സംസാരിച്ചു. അങ്കണവാടി കുട്ടികളുടെ രക്ഷിതാക്കളും കുംടുബശ്രീ പ്രവർത്തകരും പങ്കെടുത്തു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിയുള്ള ബോധവത്കരണവും കൗൺസലിംഗുമാണ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |