SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.52 PM IST

മൂന്നാറിൽ വാഹനം നിയന്ത്രിച്ച പാെലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു

akramanam

മൂന്നാർ; കാർത്തിക ഉത്സവത്താേടനുബന്ധിച്ച് മൂന്നാറിൽ വാഹനം നിയന്ത്രിച്ച പാെലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചംഗ സംഘത്തെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
മൂന്നാറിൽ സ്‌പെഷൽ ഡ്യൂട്ടിക്കെത്തിയ ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പാെലീസ് ഓഫിസർ വിഷ്ണു വി. കുമാറിനെയാണ് ഓട്ടാേയിലെത്തിയവർ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിൽ മാട്ടുപ്പെട്ടി ഗ്രഹാംസ് ലാന്റ് സ്വദേശികളായ ദീപൻ (23), സഹാേദരൻ സുരേഷ് കണ്ണൻ (21), സുഹൃത്തുക്കളായ മുകേഷ് (24), രാജേഷ് (21), വേലൻ (19) എന്നിവരെയാണ് മൂന്നാർ എസ്.എച്ച്. ഒ കെ.പി. മഹേഷ്, എസ്.ഐ ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കാർത്തിക ഉൽസവത്താേടനുബന്ധിച്ച് മൂന്നാറിൽ വലിയ ഗതാഗത തടസം ഉണ്ടായി. ഈ സമയം പ്രതികൾ എത്തിയ ഒട്ടാേ മറ്റാെരു ദിശയിലൂടെ തിരിച്ച് വിടാൻ പറഞ്ഞപ്പോൾ പ്രകാേപിതരായ സംഘം പാെലീസുകാരനെ ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സിവിൽപൊലീസ് ഓഫീസർ മൂന്നാർ ടാറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.