SignIn
Kerala Kaumudi Online
Saturday, 20 April 2024 12.25 AM IST

കൊട്ടാരക്കര ശ്രീധരൻനായർ അനുസ്മരണം

കൊല്ലം: അനശ്വര കലാകാരൻ കൊട്ടാരക്കര ശ്രീധരൻനായരുടെ 36-ാം ചരമ ദിനാചരണം ധന്യ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ എ.ഷാജു ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടൻ മധുപാൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ ഡോ.പി.എൻ. ഗംഗാധരൻനായർ അദ്ധ്യക്ഷനായി. ഉചിതമായ സ്ഥലം ലഭിച്ചാൽ കൊട്ടാരക്കര ശ്രീധരൻനായർക്ക് സ്മാരകം പണിയുമെന്ന് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ അഡ്വ.അമ്പലക്കര അനിൽകുമാർ പറഞ്ഞു. സമ്മേളനത്തിൽ കലാപരിപാടികൾ അവതരിപ്പിച്ച യുവ പ്രതിഭകളെ അദ്ദേഹം പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു.

കേരള സാഹിത്യ അക്കാഡമി പുരസ്കാര ജേതാവ് ചവറ കെ.എസ്.

പിള്ള, ശിൽപ്പി ബിജു ചക്കുവരയ്കൽ, കാക്കാരശി കലാകാരൻ ശിവവിലാസം തുളസി, രാജീവ് പെരുങ്കുളം, ഡോ.ഏബ്രഹാം കരിക്കം, കലമാഭായി എന്നിവരെ നടൻ മധുപാൽ ഉപഹാരങ്ങൾ കൈമാറിആദരിച്ചു. ജി. കലാധരൻ, കനകലത, അഡ്വ. ഉണ്ണികൃഷ്ണ മേനോൻ, എ.എസ്.ഷാജി, സൈനുലാബ്ദീൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.