SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.15 PM IST

ഈ ചിത്രങ്ങൾ പറയും ഗുജറാത്തിലെ ബിജെപിയുടെ വീര്യവും കോൺഗ്രസിന്റെ ഗതികേടും

gujarat

അഹമ്മദാബാദ്: ഗുജറാത്ത് ഇന്ന് താരമരയിൽ അലിഞ്ഞ് ചേർന്നിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ 150ന് മുകളിൽ സീറ്റുകൾ നേടികൊണ്ടാണ് ബിജെപി മിന്നുന്ന പ്രകടനം കാഴ്‌ചവച്ചിരിക്കുന്നത്. 1985ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ 149 എന്ന വിസ്‌മയ സംഖ്യയെ ഇന്ന് മോദിയും അമിത് ഷായും വിസ്‌മൃതിയിലാക്കിയിരിക്കുന്നു. ഒപ്പം, മറ്റൊരു മഹാ നാണക്കേടിന് കൂടി കോൺഗ്രസ് പാത്രീഭൂതമായി തീരുകയും ചെയ‌്തു.

27 വർഷമായി ഗുജറാത്ത് ഭരിക്കുന്ന ബി ജെ പി അധികാര തുടർച്ച നേടുമെന്ന് എക്‌സിറ്റ് പോൾ സർവെ ഫലങ്ങൾ പ്രവചിച്ചിരുന്നു. അതുക്കുമേലെയുള്ള ഫലമാണ് ഇപ്പോൾ ബിജെപി സ്വന്തമാക്കിയിരിക്കുന്നത്. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്ക് ഗുജറാത്തിലെ വോട്ടർമാരിൽ ഒരു ചലനവും സൃഷ്‌ടിക്കാൻ കഴിഞ്ഞില്ല എന്ന് തെളിയിക്കുന്നത് കൂടിയാണ് ഇലക്ഷൻ റിസൾട്ട്.

എഎപിയുടെ കടന്ന് വരവ് കോൺഗ്രസിന്റെ വോട്ടുകളിൽ വിള്ളൽ വീഴ്‌ത്തും എന്ന നിരീക്ഷണങ്ങൾ ശക്തമായിരുന്നെങ്കിലും ബിജെപി അത് തള്ളുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഠിനപരിശ്രമത്തിന്റെ ഫലം ഗുജറാത്തിൽ കാണാൻ കഴിയുമെന്നായിരുന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിജയ് വർജിയ പ്രതികരിച്ചത്. ഒരു പരിധിയോളം അത് ശരിയാണെന്ന് ഇന്നത്തെ ഫലം വ്യക്തമാക്കുന്നു. മോദി പ്രഭാവം തന്നെയാണ് പതിവ് പോലെ തുണച്ചത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 30 റാലികളാണ് ഗുജറാത്തിൽ നടന്നത്. ഗോദ്ര കലാപത്തിന്റെ പശ്ചാത്തലത്തിൽ 2002ൽ നടന്ന തിരഞ്ഞെടുപ്പിലാണ് ഇതിന് മുമ്പ് ഗുജറാത്തിൽ ബിജെപി ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്. 127 സീറ്റുകൾ അന്ന് താമര വിരിയിച്ചു. പിന്നീട് 2017ൽ അത് 99 ആയി ചുരുങ്ങി. അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ വാടിയ താരമപ്പാടങ്ങളിലെല്ലാം ബിജെപി പൂക്കൾ വിരിയിച്ചു കഴിഞ്ഞു. ഇതിനോടകം 55 ശതമാനം വോട്ട് വിഹിതവും കാവിക്കൂടാരത്തിലെത്തിയിട്ടുണ്ട്. കോൺഗ്രസിന് 22 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. ആം ആദ്‌മിയാകട്ടെ ദേശീയ പാർട്ടിയായി മാറുമെന്ന് ഉറപ്പിച്ചുകൊണ്ട് ആറ് സീറ്റുകളിൽ മുന്നേറുന്നു.

റാലികളിലെല്ലാം ആപ്പിനെ പൂർണമായും അവഗണിക്കുന്ന രീതിയായിരുന്നു മോദി അവലംബിച്ചത്. പ്രസംഗത്തിൽ ഒരിക്കൽ പോലും ആപ്പിന്റെ പേര് മോദി പരാമർശിച്ചില്ല. അപ്പോഴെല്ലാം കേജ്‌രിവാളും കൂട്ടരും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗുജറാത്തിൽ മികച്ച വിജയം നേടുമെന്നാണ് കഴിഞ്ഞദിവസവും കേജ്‌രിവാൾ പ്രതികരിച്ചത്.

2020ൽ അഹമ്മദ് പട്ടേലിന്റെ മരണത്തോടെ ഗുജറാത്തിൽ കോൺഗ്രസിന്റെ അവസ്ഥ ഏതാണ്ട് നിർജീവമായി സ്ഥിതിയിലായിരുന്നു. തമ്മിൽ തല്ലും, അധികാരവടംവലിയും, നേതൃത്വമില്ലായ്‌മയുമൊക്കെ പാർട്ടിയെ അടിതെറ്റിച്ചു. ഒരു ദിവസം മാത്രമാണ് രാഹുൽ ഗാന്ധി ഗുജറാത്തിൽ പ്രചരണത്തിനായി ചെലവഴിച്ചത്. ഭരണം പിടിക്കാമെന്ന മോഹമൊന്നും ഇപ്പോഴത്തെ അവസ്ഥയിൽ ഗുജറാത്തിലെ കോൺഗ്രസ് പ്രവർത്തകരിൽ ഉണ്ടായിരുന്നില്ലെങ്കിലും, നല്ലൊരു പ്രകടനം ആ നാഥനില്ലാക്കളരിയിൽ നിന്ന് ചിലർ ആഗ്രഹിച്ചുവെന്നത് സത്യമാണ്. പതിവുപോലെ നനഞ്ഞപടക്കമായി തീരാനായിരുന്നു ആ ആഗ്രഹത്തിന് വിധി എന്ന് കരുതി അവർ സമാധാനിക്കട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ELECTION RESULTS, GUJARAT, CONGRESS, BJP, AAM AADMI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.