ജാംനഗർ: ഗുജറാത്ത് ജാംനഗർ നോർത്തിൽ നിന്നും മത്സരിച്ച ബി ജെ പി സ്ഥാനാർത്ഥി റിവാബ ജഡേജയ്ക്ക് മികച്ച വിജയം. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയാണ് റിവാബ ജഡേജ. വെെകുന്നേരം 4:30 വരെ റിവാജ ജഡേജ 50,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ലീഡ് ചെയ്തിരുന്നു. ഇതു തന്റെ മാത്രമല്ല, എല്ലാവരുടെയും വിജയമാണെന്ന് റിവാബ പറഞ്ഞു.
എ എ പി കർഷൻഭായ് കമ്രൂറും കോൺഗ്രസിന്റെ ബിപേന്ദ്രസിംഗിനെയും പരാജയപ്പെടുത്തിയാണ് വിജയം നേടിയത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു റിവാബ ജഡേജ.
''എന്നെ സന്തോഷത്തോടെ ഒരു സ്ഥാനാർഥിയായി സ്വീകരിച്ചവർ, എനിക്കായി പ്രവർത്തിച്ചവർ, ആളുകളുമായി ബന്ധം സ്ഥാപിച്ചവർ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. കഴിഞ്ഞ 27 വർഷമായി ബി.ജെ.പി ഗുജറാത്തിൽ പ്രവർത്തിച്ച രീതിയിലും ഗുജറാത്ത് മോഡൽ സ്ഥാപിച്ചതിലും ബി.ജെ.പിക്കൊപ്പം വികസന യാത്ര മുന്നോട്ട് കൊണ്ടുപോകാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഗുജറാത്ത് ബി.ജെ.പിക്കൊപ്പമായിരുന്നു, അവർക്കൊപ്പമാണ് തുടരുക'' റിവാബ പറഞ്ഞു
Manner in which BJP worked in Guj for last 27 yrs & established Gujarat model, people believed they want to take forward the development journey with only BJP. Gujarat was with BJP&will continue to be with them: BJP's Jamnagar North candidate, Rivaba Jadeja#GujaratAssemblyPolls pic.twitter.com/nYDYBlpXxU
— ANI (@ANI) December 8, 2022
ഡിസംബർ ഒന്നിനാണ് ജാംനഗർ നോർത്തിൽ വോട്ടെടുപ്പ് നടന്നത്. സിറ്റിംഗ് എം എൽ എയായ മേരുഭ ധർമേന്ദ്രസിംഗ് ജഡേജയെ ഒഴിവാക്കിയാണ് 2019 ൽ ബി ജെ പിയിൽ ചേർന്ന റിവാബയെ സ്ഥാനാർത്ഥിയാക്കിയത്.
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |