SignIn
Kerala Kaumudi Online
Thursday, 25 April 2024 12.40 PM IST

ഉത്തരകൊറിയയിൽ ആർത്ത് കരഞ്ഞ് ജനം | VIDEO

ദക്ഷിണ കൊറിയൻ സിനിമ കണ്ട രണ്ടു കുട്ടികളെ വെടിവച്ചുകൊന്ന് ഉത്തരകൊറിയൻ ഭരണകൂടം. 16 , 17 വയസ്സുമാത്രമുള്ള രണ്ടുപേരെയാണ് ഭരണകൂടം വെടിവെച്ചു കൊന്നത് . കൊറിയൻ സിനിമകൾ കാണുന്നതും വിൽക്കുന്നതും രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് , ആ കുറ്റം ആരോപിച്ചാണ് വധിച്ചത് .ചൈനയുമായി അതിർത്തി പങ്കിടുന്ന ഉത്തരകൊറിയയിലെ റിയാങ്ഗാങ് പ്രവിശ്യയിലെ സ്‌കൂളിലാണ് ഇവർ പഠിച്ചിരുന്നത്. ഒക്ടോബർ അവസാന വാരമാണ് സംഭവം നടക്കുന്നത്.

korea

2020ലാണ് ദക്ഷിണകൊറിയൻ സിനിമകൾക്കും ടിവി ഷോകൾക്കും സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ദക്ഷിണ കൊറിയൻ ഷോകളുടെയും സംഗീതത്തിന്റെയും വർദ്ധിച്ചുവരുന്ന ജനപ്രീതി കാരണമാണ് നിരോധനം. ഉത്തര കൊറിയയിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. ചൈനയ്ക്ക് സമാനമായ ഒരു അവസ്ഥ തന്നെയാണ് അവിടെയും എന്ന് വേണമെങ്കിൽ പറയാം. അത്ര വിചിത്രമായ കാര്യങ്ങളാണ് അവിടെനിന്നുള്ള വിവരങ്ങളായി പലപ്പോഴും പുറത്തുവരാറുള്ളത് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, KOREA, CINEMA, VIRAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.