കാഞ്ഞിരപ്പള്ളി . കലോത്സവനഗറിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനം പ്രശംസ പിടിച്ചുപറ്റുന്നു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനയാണ് കലോത്സവം നടക്കുന്ന എല്ലാ സ്‌കൂളുകളിലുമെത്തി വേദിയും പരിസരവും വൃത്തിയാക്കുന്നത്. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് തെങ്ങിന്റെ പച്ച ഓലകൊണ്ട് നിർമ്മിച്ച നിരവധി കുട്ടകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഒപ്പം ബോധവത്ക്കരണ ലഘുലേഖകളുമുണ്ട്. കുട്ടകൾ നിറയുന്നതനുസരിച്ച് മാലിന്യം നീക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |