SignIn
Kerala Kaumudi Online
Friday, 19 April 2024 12.44 PM IST

വാഹന ഇൻഷ്വറൻസിന് കൂടുതൽ കാലാവധി: കാറുകൾക്ക് മൂന്ന് വർഷം; ടൂവീലറുകൾക്ക് 5 വർഷം

irdai

ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സ്കീമുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി വാഹന ഇൻഷ്വറൻസ് പോളിസികൾക്ക് ഉയർന്ന കാലാവധി ലഭ്യമാക്കണമെന്ന നിർദേശവുമായി ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ)​.

മോട്ടോർ തേർഡ് പാർട്ടി ഇൻഷ്വറൻസ്,​ ഓൺ ഡാമേജ് ഇൻഷ്വറൻസ് വർഷാവർഷം പുതുക്കുന്നതിന് പകരം കാറുകൾക്ക് മൂന്നുവർഷവും ടൂവീലറിന് അഞ്ചുവർഷവും കാലാവധി നൽകാനാണ് നിർദേശം. ഇവയുടെ പ്രീമിയം ഇൻഷ്വറൻസ് പോളിസി അനുവദിക്കുമ്പോൾ ഒറ്റത്തവണയായി തന്നെ വാങ്ങണമെന്നും ഐ.ആർ.ഡി.എ.ഐ മുന്നോട്ടുവച്ച കരട് നിർദേശത്തിലുണ്ട്.

നിലവിലെ ക്ളെയിമുകളും ചട്ടങ്ങളും അനുസരിച്ചാകും ദീർഘകാല ഇൻഷ്വറൻസ് പോളിസികളും അനുവദിക്കുക. നോ ക്ളെയിം ബോണസ് (എൻ.സി.ബി)​ ആനുകൂല്യങ്ങൾ ദീർഘകാല ഇൻഷ്വറൻസ് പോളിസികൾക്കും ബാധകമായിരിക്കും.

വാഹനം സഞ്ചരിക്കുന്ന ദൂരം (പേ ആസ് യു ഡ്രൈവ്), ഡ്രൈവിംഗ് രീതി (പേ ഹൗ യു ഡ്രൈവ്) എന്നിവ വിലയിരുത്തി പ്രീമിയംതുക നിശ്ചയിക്കാൻ നേരത്തേ ഇൻഷ്വറൻസ് കമ്പനികൾക്ക് ഐ.ആർ.ഡി.എ.ഐ അനുമതി നൽകിയിരുന്നു. ഒന്നിലധികം വാഹനങ്ങൾ (കാർ, ടൂവീലർ) സ്വന്തമായി ഉള്ളവർ വെവ്വേറെ പോളിസി എടുക്കുന്നതിന് പകരം ഒറ്റ ഇൻഷ്വറൻസ് എടുക്കാവുന്ന 'ഫ്ളോട്ടർ" ഇൻഷ്വറൻസ് പോളിസിക്കും അനുമതി നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, IRDAI, INSURANCE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.