SignIn
Kerala Kaumudi Online
Thursday, 25 April 2024 8.33 PM IST

ബെല്ലടിക്കാൻ ബ്രസീൽ ബ്രേക്കിടാൻ ക്രൊയേഷ്യ

world-cup

കഴിഞ്ഞദിവസം ദക്ഷിണ കൊറിയയ്ക്കെതിരെ സൈക്കിൾ ബെല്ലടിക്കുന്നതുപോലെ ഗോളുകൾ അടിച്ചുകൂട്ടിയ ബ്രസീലിനെ തങ്ങളുടെ പ്രതിരോധം കൊണ്ട് ബ്രേക്കിട്ട് നിറുത്തുകയാണ് ഇന്ന് ക്രൊയേഷ്യ ലക്ഷ്യമിടുന്നത്. ഗോളുകൾ അടിച്ചുകൊണ്ടേയിരിക്കുന്നതാണ് ബ്രസീലിയൻ ഫുട്ബാളിന്റെ സൗന്ദര്യം. കൊറിയയ്ക്കെതിരെ നാലുഗോളുകൾ നേടാൻ അവർക്കുവേണ്ടി വന്നത് 36 മിനിട്ടുകൾ മാത്രമാണ്. മനോഹരമായ പാസിംഗും ഡ്രിബിളിംഗും കൊണ്ടാണ് ബ്രസീൽ വിസ്മയം തീർക്കുന്നത്.

ബ്രസീലിന്റെ ശക്തിയും ദൗർബല്യവും

1) സൂപ്പർ താരം നെയ്മറിന്റെ മടങ്ങിവരവ് ബ്രസീലിന് നവ ഉൗർജം പകരുന്നു

2) വിനീഷ്യസ് ജൂനിയർ, കാസിമെറോ എന്നിവരുടെ ആസൂത്രണ മികവ് മുന്നേറ്റത്തിന് നിരന്തരം പന്തെത്തിക്കുന്നു.

3) മത്സരത്തിൽ ഗോളടിച്ച് ആധിപത്യം നേടിക്കഴിഞ്ഞാൽ പ്രതിരോധത്തിന് വലിയ ജോലി ഉണ്ടാവില്ല.

4) കാമറൂണിനെതിരായ തോൽവിയാണ് ഇൗ ലോകകപ്പിൽ ബ്രസീലിന് കിട്ടിയ ഏക തിരിച്ചടി.

സാദ്ധ്യത ഇലവൻ

ആലിസൺ (ഗോളി), മിലിറ്റാവോ, മാർക്വിഞ്ഞോസ്, തിയാഗോ സിൽവ, ഡാനിലോ (ഡിഫൻഡർമാർ), പക്വേറ്റ, കാസിമെറോ, റഫീഞ്ഞ, നെയ്മർ, വിനീഷ്യസ് (മിഡ്ഫീൽഡർമാർ), റിച്ചാർലിസൺ (സ്ട്രൈക്കർ)

4- 2 - 3 - 1 ശൈലിയിലാവും ബ്രസീൽ കളിക്കുക.

ക്രൊയേഷ്യ സാദ്ധ്യതാ ഇലവൻ

ലിവാകോവിച്ച് (ഗോളി), ബരിസിച്ച്, ഗ്വാർദിയോൾ, ലോവറെൻ, യുറാൻ കോവിച്ച് (ഡിഫൻഡർമാർ), കൊവാസിച്ച്, ബ്രോസോവിച്ച്, മൊഡ്രിച്ച് (മിഡ്ഫീൽഡർമാർ), പെരിസിച്ച്, ക്രമാറിച്ച്, പെറ്റ് കോവിച്ച് (സ്ട്രൈക്കർമാർ)

4 - 3 - 3 ശൈലിയിലാണ് ക്രൊയേഷ്യ കളിക്കുക.

അജയ്യരാവാൻ അർജന്റീന, ഹോൾ ഒരുക്കാൻ ഹോളണ്ട്

എട്ടുവർഷം മുമ്പ് ഹോളണ്ടിനെ സെമിയിൽ മറികടന്ന് ഫൈനലിലെത്തിയിട്ടും വഴുതിപ്പോയ കിരീടം സ്വന്തമാക്കാൻ ഒന്നുകൂടി ഹോളണ്ടുകാരെ തോൽപ്പിക്കാനാണ് മെസിയും സംഘവും ഇന്നിറങ്ങുന്നത്. അന്നത്തെ തോൽവിക്ക് പകരം വീട്ടുകയാണ് ഡച്ചുകാരുടെ ലക്ഷ്യം.

ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോൽവിയിൽനിന്ന് ഉയിർത്തെണീക്കാൻ കഴിഞ്ഞു എന്നതാണ് അർജന്റീനയുടെ പ്ളസ് പോയിന്റ്. മെസി ഫോമിലേക്ക് ഉയർന്നതും പിന്തുണ നൽകാൻ സഹതാരങ്ങളായ എൻഡോ, അൽവാരസ്, മൊളിന തുടങ്ങിയവർക്ക് കഴുയന്നതുമാണ് സ്കലോണിയുടെ സംഘത്തിന്റെ കരുത്താവുന്നത്.

മികച്ച മുന്നേറ്റവും കിടക്കയറ്റ പ്രതിരോധവുമാണ് മറുവശത്ത് ഹോളണ്ടിന്റെ കൈമുതൽ. ഡെപ്പേ, കോഡി ഗാപ്കോ, ഫ്രാങ്ക് ഡിയോംഗ് എന്നിവരുടെ മുന്നേറ്റങ്ങൾ തടയിടുക അർജന്റീനയ്ക്ക് പ്രയാസമാകും.

വിർജിൽ വാൻഡിക് നേതൃത്വം നൽകുന്ന പ്രതിരോധത്തെ തുളച്ചുകയറുക എളുപ്പമല്ലതാനും.

സാദ്ധ്യതാ ഇലവനുകൾ

അർജന്റീന : മാർട്ടിനെസ് (ഗോളി), മൊളീന, റൊമേറോ, ഓട്ടമെൻഡി, അക്യുന (ഡിഫൻഡർമാർ), ഡിപോൾ, എൻസോ, മക് അലിസ്റ്റർ (മിഡ്ഫീൽഡർമാർ), അൽവാരസ്, മെസി, പപ്പു ഗോമസ് (സ്ട്രൈക്കർമാർ).

4 - 3 - 3 ശൈലിയിലാവും കളിക്കുക

ഹോളണ്ട്

നോപ്പർട്ട് (ഗോളി), ടിംബെർ, വാൻഡിക്ക്, അകെ (ഡിഫൻഡർമാർ), ഡുംഫ്രീസ്, ഡി റൂൺ, ഡിയോംഗ്, ക്ളസൻ, ബ്ളിൻഡ് (മിഡ്ഫീൽഡർമാർ), കോഡി ഗാപ്ഗോ, ഡെപ്പേയ് (സ്ട്രൈക്കർമാർ)

3 - 4 - 1 - 2 ശൈലിയിൽ ഇറങ്ങുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, WORLDCUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.