SignIn
Kerala Kaumudi Online
Saturday, 20 April 2024 5.05 AM IST

നോൺസ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ടോ,​ എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം,​ ഇല്ലെങ്കിൽ ആരോഗ്യത്തിന് ഹാനികരം

hh

ഇന്ന് മിക്കവാറും എല്ലാ വീടുകളിലും സാധാരണയായി ഉപയോഗിക്കുന്നതാണ് നോൺ സ്റ്റിക്ക് പാത്രങ്ങൾ. എന്നാൽ മറ്റു മെറ്റൽ പാത്രങ്ങൾ പോലെ ഉപയോഗിക്കാനോ കൈകാര്യം ചെയ്യാവുന്ന ഒന്നല്ല ഇവ. ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അവ പെട്ടെന്ന് ചീത്തയാകാനും നമ്മുടെ ആരോഗ്യത്തിന് തന്നെ ഹാനികരമാവുകയും ചെയ്യും.

നോൺസ്റ്റിക്ക് പാത്രങ്ങളുടെ ആയുസ് 45 വർഷമാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുമ്പോഴും ഒരു വർഷമാകുന്നതിന് മുമ്പ് തന്നെ ഇവയുടെ കോട്ടിങ്ങെല്ലാം ഇളകി ഉപയോഗിക്കാൻ പറ്റാതെയാകുന്നതാണ് കണ്ടുവരുന്നത്. ഇങ്ങനെ കോട്ടിംഗ് ഇളകിപ്പോയ പാത്രങ്ങൾ വീണ്ടും പാചകത്തിന് ഉപയോഗിക്കുന്നതും ആരോഗ്യത്തിന് നന്നല്ല. നോൺസ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കുന്നതിന്റെയും വൃത്തിയാക്കുന്നതിന്റെയും പ്രശ്നങ്ങളാണ് ഇവ പെട്ടെന്ന് കേടാകുന്നതിന്റെ കാരണം.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നോൺസ്റ്റിക്ക് പാത്രങ്ങൾ കേടാകാതെ സൂക്ഷിക്കാൻ കഴിയും. നോൺസ്റ്റിക്ക് പാത്രങ്ങൾ പുതുതായി വാങ്ങിക്കുമ്പോൾ അത് ആദ്യം തന്നെ ചൂടുവെള്ളത്തിൽ മുക്കി വയ്ക്കണം. അതിന് ശേഷം സോപ്പുപയോഗിച്ച് തേയ്ക്കണം,​ എന്നിട്ട് സാധാരണ വെള്ളത്തിൽ കഴുകിയെടുക്കണം.

നോൺസ്റ്റിക്ക് പാത്രങ്ങൾ ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുമ്പോൾ അതിൽ മരത്തിന്റെയോ സിലിക്കണിന്റെയോ തവികളോ ചട്ടുകങ്ങളോ മാത്രം ഉപയോഗിക്കുക. ഒരുപാട് നേരം പാകം ചെയ്യേണ്ടി വരുന്ന ഭക്ഷണങ്ങൾക്കായി നോൺസ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക. പാകം ചെയ്ത ശേഷം ചൂടായിരിക്കുന്ന നോൺസ്റ്റിക്ക് പാത്രങ്ങളിലേക്കോ പാനിലേക്കോ പെട്ടെന്ന് തണുത്ത വെള്ളം ഒഴിക്കരുത്. ഇത് കോട്ടിംഗ് പെട്ടെന്ന് ഇളകുന്നതിന് ഇടയാക്കുന്നു.

നോൺസ്റ്റിക്ക് പാത്രങ്ങൾ വൃത്തിയാക്കാൻ വീര്യം കുറഞ്ഞ സോപ്പോ ലോഷനുകളോ ഉപയോഗിക്കുക, പാത്രം തേക്കാൻ ചകിരിയോ ഗ്രില്ലോ പോലുള്ള കനംകൂടിയ സാധനങ്ങൾ ഉപയോഗിക്കരുത്. സ്പോഞ്ച് ഉപയോഗിക്കുക.

പാത്രങ്ങൾ കഴുകിവൃത്തിയാക്കിയ ശേഷം ഇവ തുടച്ച് അല്പം എണ്ണ പുരട്ടി വയ്ക്കു. ഇത് പാത്രം കേടാകാതെ കൂടുതൽ കാലം ഇരിക്കാൻ സഹായിക്കും. നോൺസ്റ്റിക്ക് പാത്രങ്ങളിൽ ഇളകാതെ ഭക്ഷണപദാർത്ഥങ്ങളുടെ അവശിഷ്ടം ഇരിക്കുന്നുവെങ്കിൽ അല്പം ബേക്കിംഗ് സോ‌ഡയും വെള്ളൃവും ചേർത്ത് കഴുകിയെടുക്കാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME, NONSTICK
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.