തൃപ്പൂണിത്തുറ: എസ്.എൻ. ജംഗ്ഷനിലെ യാർഡിൽ നിന്നും ഇരുമ്പ് പൈപ്പ് മോഷ്ടിച്ച കേസിലെ പ്രതികളായ കോട്ടയം ചെമ്പ് കാട്ടിക്കുന്ന് കൊപ്പറമ്പിൽ ഹൗസ് പൗലോസ് മകൻ ആൽവിൻ (29), ഇടുക്കി കറുകപ്പിളളി ഹൗസ് ചാക്കോ മകൻ അജൂബ് (29), ആലുവ കുറുമശേരി കൊട്ടാരിക്കൽ ഹൗസ് വിജയൻ മകൻ ജിനേഷ് (27) എന്നിവരെ ഹിൽപാലസ് പൊലീസ് പിടികൂടി.ഡിസംബർ 5-ാം തീയതി രാത്രിതൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷനിലെ യാർഡിൽ ലോഡ് ഇറക്കുവാൻ എത്തിയ പ്രതികൾ ലോഡ് ഇറക്കിയ ശേഷം തിരികെ പോകുമ്പോൾ യാർഡിൽ കിടന്നിരുന്ന ഇരുമ്പ് കമ്പി, പൈപ്പ് എന്നിവ ലോറിയിൽ കടത്തി കൊണ്ടു പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |