തിരുവനന്തപുരം: 19-ാമത് സംസ്ഥാനതല വിന്റർ സ്കൂൾ ക്യാമ്പ് 21 മുതൽ 31വരെ പുളിയറക്കോണത്തെ മധുവനം ആശ്രമത്തിൽ നടക്കും. ഭാരതീയനാടകവേദി,ഭാരതീയനൃത്തം,സംഗീതം ദേശിയും മാർഗിയും,നാട്യശാസ്ത്രം,ഭാരതീയ നീതിശാസ്ത്രവും നിയമവും,ആസ്തികവും നാസ്തികവുമായ ഭാരതീയ ദർശനങ്ങൾ,ഭാരതീയ വാസ്തുശില്പകല,ഭാരതീയ ചിത്രകല,ജ്യോതിഷം,ലോകത്തിലെ മതങ്ങൾ,ഭാരതീയ ഇതിഹാസങ്ങൾ,സൂഫിസം എന്നീ വിഷയങ്ങളെയും അസീസിയിലെ സെന്റ് ഫ്രാൻസിസ്,ശ്രീരാമകൃഷ്ണ-വിവേകാനന്ദന്മാർ,ശ്രീനാരായണഗുരു,ചട്ടമ്പിസ്വാമികൾ,ശ്രീ അരബിന്ദോ എന്നീ മഹദ് വ്യക്തികളെയും സംബന്ധിച്ച് വിദഗ്ദ്ധർ ക്ലാസെടുക്കും. എല്ലാ ദിവസവും നടക്കുന്ന ഓപ്പൺ ഹൗസിൽ കോഴ്സ് ഡയറക്ടർ കൃഷ്ണൻ കർത്തയുമായി സംവാദവും ചർച്ചയും നടക്കും. 29ന് ശ്രീനാരായണഗുരുദേവന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിക്കും. ക്യാമ്പിൽ പഠനവും താമസവും ഭക്ഷണവും സൗജന്യമായിരിക്കും. വിശദവിവരങ്ങൾക്ക് fb.me/winterschoolmadhuvanam. ഫോൺ:7012318970,9746261199.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |