തിരുവനന്തപുരം: കേരള എൻ.സി.സി സിവിലിയൻ സ്റ്റാഫ് അസോസിയേഷന്റെ 51ാം സംസ്ഥാന സമ്മേളനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഹാളിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. അച്ചടക്കവും നേതൃപാടവവുമുള്ള തലമുറയെ സൃഷ്ടിക്കുന്നതിലും ലഹരി പദാർത്ഥങ്ങളോടുള്ള ആസക്തി ഉന്മൂലനം ചെയ്യുന്നതിലും എൻ.സി.സി വകുപ്പിനും സിവിലിയൻ സ്റ്റാഫ് അസോസിയേഷനും സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ആർ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി. പ്രസാദ്, വൈസ് പ്രസിഡന്റ് ബി.സജീവ്, ജോയിന്റ് സെക്രട്ടറി വി.എ.സുധാകരൻ, പി.എം. മനുകുമാർ, അബ്ദുറഹിമാൻ, പി.ഐ. ഉപേന്ദ്രൻ, എൻ.പി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |