SignIn
Kerala Kaumudi Online
Saturday, 20 April 2024 7.51 AM IST

ആക്ഷൻ ഇൻ കമ്മ്യൂണിറ്റി ഹെൽത്ത് മികച്ച എൻ.ജി.ഒ

ngo

തിരുവനന്തപുരം: രാജ്യത്തെ മികച്ച എൻ.ജി.ഒയ്ക്കുള്ള പുരസ്ക്കാരം മലയാളി സംഘടനായ സൊസൈറ്റി ഫോർ ആക്ഷൻ ഇൻ കമ്മ്യൂണിറ്റി ഹെൽത്തിന്. ഡൽഹിയിൽ നടന്ന സോഷ്യൽ ആൻഡ് ബിസിനസ് എന്റർപ്രൈസ് റെസ്‌പോൺസിബിൾ അവാർഡ് യുനെസ്‌കോ ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ സച്ച് ഇന്ത്യ സി.ഇ.ഒയും സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രൻ, അഡ്വ. അമൽ ദേവരാജ് ചെറുകര, (സച്ച് അഡ്വൈസറി ബോർഡ് ചെയർമാൻ) ജ്യോതിസ് (സച്ച് , പ്രോഗ്രാം ഡയറക്ടർ), ശമ്പ സേനാപതി (സച്ച്, ഡയറക്ടർ ബോർഡ് മെമ്പർ) എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സച്ച് നടത്തിയ കൊവിഡ് കാല വാക്സിനേഷൻ ബോധവത്ക്കരണം, വാക്സിനേഷൻ ഡ്രൈവ്, കമ്മ്യൂണിറ്റി ഹെൽത്ത് മേഖലയ്ക്ക് നൽകിയ സുപ്രധാന പിന്തുണ തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NGO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.