SignIn
Kerala Kaumudi Online
Thursday, 25 April 2024 8.22 PM IST

ലോക വിപണി കീഴടക്കാൻ കണ്ണൂർ കൈത്തറി

hand

കണ്ണൂർ: പരമ്പരാഗത കൈത്തറി ഉത്പന്നങ്ങൾക്ക് ലോക വിപണിയിൽ കൂടുതൽ സാദ്ധ്യതകൾ തേടി സംസ്ഥാന സർക്കാരും വ്യവസായ വാണിജ്യ വകുപ്പും. ഇതിന് മുന്നോടിയായി കൈത്തറി മേഖല നേരിടുന്ന പ്രതിസന്ധികൾ പഠിക്കാനും പ്രശ്‌ന പരിഹാരം നിർദ്ദേശിക്കാനും അഞ്ചംഗ വിദഗ്ദ്ധ സംഘം ജില്ലയിലെ വിവിധ കൈത്തറി സംഘങ്ങൾ സന്ദർശിച്ചു. സംസ്ഥാന ഹാൻഡ്‌ലൂം ഡയറക്ടർ കെ.എസ് അനിൽകുമാർ, മുൻ ഹാൻഡ്‌ലൂം ഡയറക്ടർ കെ.എസ് പ്രദീപ്കുമാർ, കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ അക്കാഡമിക് പ്രതിനിധി പ്രൊഫ. ആനന്ദക്കുട്ടൻ ഉണ്ണിത്താൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി പ്രതിനിധി പി.ആർ ദിവ്യ, കണ്ണൂർ വീവേഴ്‌സ് സർവീസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ എസ്.ടി സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്.

കണ്ണൂർ ഹാൻവീവിലെത്തിയ സംഘത്തെ ചെയർമാൻ ടി.കെ ഗോവിന്ദൻ, മാനേജിംഗ് ഡയരക്ടർ അരുണാചലം സുകുമാരൻ എന്നിവർ സ്വീകരിച്ചു. ചിറക്കൽ വീവേഴ്‌സിൽ പ്രസിഡന്റ് കല്ലേൻ മോഹനൻ, സെക്രട്ടറി ടി. ഷിനോജ് കുമാർ, കല്യാശ്ശേരി വീവേഴ്‌സിൽ പ്രസിഡന്റ് കെ. ലക്ഷ്മണൻ, സെക്രട്ടറി കെ.പി സന്തോഷ്‌കുമാർ, കാഞ്ഞിരോട്ട് പ്രസിഡന്റ് കെ. ശശി, സെക്രട്ടറി എ. മഹേഷൻ, കൗസല്യ വീവേഴ്‌സിൽ പ്രസിഡന്റ് ടി. രമേശൻ, സെക്രട്ടറി കെ. ബിന്ദു, ഐ.ഐ.എച്ച്.ടിയിൽ എക്‌സിക്യൂട്ടീവ് ഡയരക്ടർ ശ്രീധന്യൻ, ലോക്‌നാഥ് വീവേഴ്‌സിൽ പ്രസിഡന്റ് എ. പവിത്രൻ, സെക്രട്ടറി പി. വിനോദ് കുമാർ എന്നിവർ സംഘത്തെ സ്വീകരിച്ചു. ഓരോ വീവേഴ്‌സിൽ നിന്നും നെയ്ത്ത് ഉത്പാദനവും അവരുടെ പ്രശ്‌നങ്ങളും സംഘാംഗങ്ങൾ ചോദിച്ചറിഞ്ഞു .
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ് ഷിറാസ്, ഡെപ്യൂട്ടി ഡയറക്ടർ പി.വി രവീന്ദ്രകുമാർ, ഡെപ്യൂട്ടി രജിസ്ട്രാർ കെ. രാജൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്‌നോളജി പ്രതിനിധി സി.കെ നിഥുൻ, ജില്ലാ വ്യവസായ കേന്ദ്രം ഇൻസ്‌പെക്ടർമാർ എന്നിവർ സംഘത്തെ അനുഗമിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ കൈത്തറി മേഖലയിലെ വിവിധ രംഗങ്ങളിൽ ഉള്ളവരുമായി ഇന്ന് രാവിലെ 9.30മുതൽ ലൂംലാൻഡ് കെ.ടി.ഡി.സി ഹാളിൽ ചർച്ച നടത്തും.

പുതുപുത്തൻ ഡിസൈൻ
വിദേശ രാജ്യങ്ങളിൽ കൈത്തറിക്കുള്ള സ്വീകാര്യത പ്രയോജനപ്പെടുത്തുക ലക്ഷ്യം

കൈത്തറി വ്യവസായത്തെ ലാഭകരമാക്കാനുള്ള നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കും

യുവതലമുറയെ കൈത്തറിയിലേക്ക് ആകർഷിക്കാൻ ഇടപെടൽ നടത്തും

പരമ്പരാഗത നെയ്ത്തിനു കോട്ടം തട്ടാത്ത രൂപത്തിൽ വൈവിധ്യവൽക്കരണം

ഉത്പാദനത്തിലും വിപണനത്തിലും മാറ്റങ്ങൾ വരുത്തി കയറ്റുമതി വർദ്ധിപ്പിക്കും

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ വിപണന തന്ത്രം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുടെ സഹകരണത്തോടെ പുത്തൻ ഡിസൈൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HANDLOOM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.