കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി പുല്ലൂർ എ.കെ.ജി ക്ലബ്ബുമായി സഹകരിച്ച് നടത്തിയ വടംവലി മത്സരം സമാപിച്ചു. വനിതാ വിഭാഗത്തിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ അജാനൂർ ഗ്രാമപഞ്ചായത്തും മടിക്കൈ ഗ്രാമപഞ്ചായത്തും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ സമ്മാനിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. സീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ. ദാമോദരൻ, എം.ജി. പുഷ്പ, മടിക്കൈ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ, പുല്ലൂർ പെരിയ പഞ്ചായത്ത് മെമ്പർ ടി.വി. കരിയൻ, ബ്ലോക്ക് സെക്രട്ടറി യുജിൻ, ഹരിഹരൻ, അനീഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |