കണ്ണൂർ: കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി കണ്ണൂരിൽ നടക്കും. നാളെ കണ്ണൂർ ചേമ്പർ ഹാളിൽ സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. 300ഓളം പ്രതിനിധികൾ പങ്കെടുക്കുമെന്നും മുൻകാല പ്രവർത്തകരെ ആദരിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 4ന് 'യുവത നേരിടുന്ന സാമൂഹിക പ്രശ്നങ്ങൾ' എന്ന വിഷയത്തിൽ സെമിനാർ നടക്കും. സി.എം.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ രവീന്ദ്രൻ വിഷയാവതരണവും ഉദ്ഘാടനവും നിർവഹിക്കും. സുധീഷ് കടന്നപ്പള്ളി (കെ.എസ്.വൈ.എഫ്) എം.ഷാജർ (ഡി.വൈ.എഫ്.ഐ), രാഹുൽ മാങ്കൂട്ടത്തിൽ( യൂത്ത് കോൺഗ്രസ്, അഡ്വ. ജിതിൻ രഘുനാഥ്(യുവമോർച്ച),പി. ഇസ്മായിൽ(യൂത്ത് ലീഗ്) തുടങ്ങിയവർ പങ്കെടുക്കും. നാളെ വൈകുന്നേരം 4ന് കെ.പി.എ.സി ജയരാജ് അവതരിപ്പിക്കുന്ന ഏകാംഗ നാടകം. സി.എ.അജീർ, സുധീഷ് കടന്നപ്പള്ളി, അനീഷ് ചേലക്കര, പി. പ്രജുൽ, കെ.വി ഉമേഷ് എന്നിവർ വാർത്താസമ്മേനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |