ന്യൂഡൽഹി:നോട്ട് നിരോധനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഈ മാസം തന്നെ വിധി പ്രസ്താവിച്ചേക്കും. ഭരണഘടന ബെഞ്ചിന്റെ അദ്ധ്യക്ഷനായ ജസ്റ്റിസ് അബ്ദുൾ നസീർ 2023 ജനവരി 4 ന് വിരമിക്കുകയാണ്. നോട്ട് അസാധുവാക്കിയതിന്റെ തലേ ദിവസം നിരോധിച്ച 1000, 500 രൂപയുടെ കറൻസികൾ മാറ്റി വാങ്ങാനുള്ള തിയ്യതി നീട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിൽ പോലും അത് സർക്കാരിനോ റിസർവ്വ് ബാങ്കിനോ ബാദ്ധ്യതയാകില്ലെന്ന് കേന്ദ്ര സർക്കാരും ആർ.ബി.ഐയും സുപ്രീം കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |