മാവേലിക്കര: ആക്കനാട്ടുകര കിഴക്ക് 118ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നവീകരിച്ച ഒഫീസിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും മാവേലിക്കര താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രസിഡന്റ് കെ.എം.രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രഭാകരകുറുപ്പ് അധ്യക്ഷനായി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി വി.ആർ.സാനിഷ് കുമാർ മുതിർന്ന വ്യക്തികളെ ആദരിച്ചു. മുകുന്ദൻകുട്ടി നായർ, സുകുമാരക്കുറുപ്പ്, രാജൻനായർ, ജയപ്രകാശ്, സുമ ജി.പിള്ള എന്നിവർ സംസാരിച്ചു. കരയോഗം വൈസ് പ്രസിഡന്റ് ഓമനക്കുട്ടൻനായർ സ്വാഗതവും കരയോഗം സെക്രട്ടറി ശശിധരൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |