ആലപ്പുഴ: കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തിൽ ചേർത്തല താലൂക്കിൽ ലഭിച്ച 238 പരാതികളിൽ 210 എണ്ണം തീർപ്പാക്കി. വിവിധ വകുപ്പ്, താലൂക്ക്തല മേധാവികളുടെ സാന്നിദ്ധ്യത്തിൽ കളക്ടർ വി.ആർ.കൃഷ്ണ തേജ നേരിട്ടാണ് പരാതികൾ പരിഗണിച്ചത്. കൂടുതൽ പരിശോധനകൾ ആവശ്യമുള്ളവ തുടർ നടപടികൾ സ്വീകരിക്കാൻ അതത് വകുപ്പ് മേധാവികൾക്ക് കൈമാറി. ചേർത്തല ടൗൺ ഹാളിൽ നടന്ന അദാലത്തിന്റെ ഉദ്ഘാടനവും കളക്ടർ നിർവഹിച്ചു.
100 പരാതികളാണ് നേരിട്ട് ലഭിച്ചത്. നേരത്തെ ലഭിച്ച 138 പരാതികൾ ഉൾപ്പെടെയാണ് 238 പരാതികളായത്. അതിർത്തി പ്രശ്നം, സ്വത്ത് തർക്കം, വഴിത്തർക്കം, വീട് നിർമ്മാണം, ബാങ്കിംഗ് തുടങ്ങിയ പരാതികളാണ് അദാലത്തിൽ കൂടുതലായും ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |