തിരുവനന്തപുരം: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നടത്തിയ ഉപന്യാസ മത്സരത്തിൽ കണ്ണൂർ സർവകലാശാല സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ ബി.എ എൽഎൽ.ബി വിദ്യാർത്ഥി പി.എം. അഖിലശ്രീ ഒന്നാം സ്ഥാനം നേടി.
തിരുവനന്തപുരം ഗവ. ലാ കോളേജിലെ എൽഎൽ.എം വിദ്യാർത്ഥി എം. സ്നേഹാ മോഹൻ രണ്ടാമതെത്തി. എം.ജി സർവകലാശാല സ്കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ വിദ്യാർത്ഥി കെ. ആർ. അനിതയും എറണാകുളം ഗവ. ലാ കോളേജ് വിദ്യാർത്ഥി അലീനാ റോസ് ജോസും മൂന്നാം സ്ഥാനം പങ്കിട്ടു. 10ന് രണ്ടരയ്ക്ക് അയ്യങ്കാളി ഹാളിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അവാർഡ് വിതരണം ചെയ്യും.