കുഴൽമന്ദം: അതിദാരിദ്ര നിർമാർജ്ജന ഉപപദ്ധതിയിലുൾപ്പെടുത്തി അനാഥർക്ക് ഭക്ഷണമെത്തിച്ച് തേങ്കുറിശ്ശി പഞ്ചായത്ത്. ആരുമില്ലാത്തതും അവശരായി വഴിയരികിലും മറ്റുമായി കണ്ടെത്തിയ അനാഥരായ ഏഴുപേർക്കാണ് ഭക്ഷണമെത്തിച്ചത്.
സ്വന്തമായി വീടുണ്ടെങ്കിലും പലരും വഴിയരികിലാണ് താമസിക്കുന്നത്. പദ്ധതി പ്രകാരം എല്ലാ ദിവസവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭക്ഷണമെത്തിച്ച് നൽകും. ഭക്ഷണ വിതരണോദ്ഘാടനം പ്രസിഡന്റ് ആർ.ഭാർഗവൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സ്വർണമണി അദ്ധ്യക്ഷയായി. സ്ഥിരസമിതി അദ്ധ്യക്ഷ സജിനി, വാർഡംഗം അജീഷ്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ കെ.പി.വേലായുധൻ, സെക്രട്ടറി കെ.കിഷോർ, അസി.സെക്രട്ടറി എം.സുധീർ, ബ്ലോക്ക് ഹൗസിംഗ് ഓഫീസർ സലിം, ഐ.സി.ഡി.എസ് സൂപ്പർവൈസർ വനജ, വി.ഇ.ഒ സുനിൽകുമാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |