SignIn
Kerala Kaumudi Online
Friday, 19 April 2024 8.03 PM IST

ഈ നാളുകാർ സുഹൃത്തുക്കളുടെ കെണിയിൽ വീഴാതെ നോക്കണം, നാളെ നിങ്ങൾക്ക് എങ്ങനെ, അറിയാം ?

astro-

റാം സാഗർ തമ്പുരാൻ, WhatsApp number ---91+7907244210. 91+9633721128

2022 ഡിസംബർ 10 1197 വൃശ്ചികം 24 ശനിയാഴ്ച.

( വൈകുന്നേരം 5 മണി 41 മിനിട്ട് 23 സെക്കന്റ് വരെ തിരുവാതിര ശേഷം പുണർതം നക്ഷത്രം)

അശ്വതി: അശുഭകരമായ വാർത്തകൾ ശ്രവിക്കേണ്ടി വരും, സ്ത്രീ വിഷയങ്ങളിൽ പെട്ട് കലഹം,
പല പദ്ധതികളും പരാജയപ്പെടും, യാത്രയിൽ ബുദ്ധിമുട്ടുകൾ.

ഭരണി: അയൽക്കാരുമായി കലഹങ്ങൾ ഉണ്ടാകാൻ ഉള്ള എല്ലാ സാഹചര്യവും ഒഴിവാക്കി പോകാൻ ശ്രമിക്കണം, ഏതുകാര്യവും ദീർഘദൃഷ്ടിയോടെ ചെയ്യുക, ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ, കഷ്ടപ്പാടും കലഹവും.

കാർത്തിക: അസ്വസ്ഥതകൾ, പണ സംബന്ധമായി നിയമനടപടികൾ, ശത്രുക്കൾ വർദ്ധിക്കും,
അപായഭീതി, ധനനഷ്ടം, രഹസ്യ ജീവിതം.

രോഹിണി: നിയമപരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം, കൃഷിയിൽനിന്നും ധനലാഭം,
കൂർമ്മ ബുദ്ധി, മാന്യത, രാത്രിയിൽ ക്ഷമയില്ലായ്മ.

മകയിരം: ദീർഘ ദൃഷ്ടിയോടെ കാര്യങ്ങൾ ചെയ്യും, തൊഴിലിൽ ഉയർച്ച കൈവരിക്കാൻ സാധിക്കും, തൊഴിലിൽ ഉയർച്ചയും പുത്തനുണർവും ഉണ്ടാകും, സ്വധീനശക്തി, ഭാവികരുപ്പിടിപ്പിക്കും.

തിരുവാതിര: കർമ്മരംഗത്ത് നൂതന സംരംഭങ്ങൾക്ക് തുടക്കം, സന്തോഷകരമായ അനുഭവങ്ങൾ,
ദൈവീക ചിന്ത ഉടലെടുക്കും, നല്ല കാര്യശേഷി, അധികാര പ്രാപ്തി, വശ്യമായ സംസാരം.

പുണർതം: ശത്രു ജയം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികൾ സൗമ്യമായ രീതിയിൽ ഇടപെടും, കുടുംബ സുഖം, കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ.

പുയം: സുഖാനുഭവങ്ങൾ, ദീർഘദൂര യാത്ര മൂലം ധനലാഭം, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ലസമയം, പുതിയ അവസരങ്ങൾ, കലാമത്സരങ്ങളിൽ വിജയം.

ആയില്യം: സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല., ഔദ്യോഗിക രംഗത്ത് ഉന്നതിയുണ്ടാകും, സാംസ്‌കാര സമ്പന്നമായി പെരുമാറും, സാമ്പത്തീക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തിൽ പരോഗതി.

മകം: ഈശ്വരാനുഗ്രഹം, കുടുംബത്തിൽ വിവാഹാദി കർമ്മങ്ങൾ നടക്കും, പുതിയ തൊഴിൽ ലഭിക്കുവാനും ശമ്പള വർദ്ധനവിനും യോഗം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, സുഖാനുഭവങ്ങൾ, ഇഷ്ട ഭക്ഷണ ലബ്ധി.

പൂരം: പങ്കാളിക്ക് സമ്മാനങ്ങൾ ലഭിക്കും. ആഡംബര വസ്തുക്കൾ ശേഖരിക്കും, സ്ത്രീകൾ മൂലം ചെലവ് കൂടിയിരിക്കും, ഉല്ലാസകരമായ അനുഭവങ്ങൾ, വ്യവഹാര വിജയം.

ഉത്രം: ഉന്നതസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ, ഉല്ലാസ യാത്രയിൽ ആഗ്രഹ സാഫല്ല്യം, ദൈവീക ചിന്ത ഉടലെടുക്കും. ധനനേട്ടം, ഇടപാടുകളിൽ വിജയം, സ്‌നേഹിതർ സഹായിക്കും.

അത്തം: എല്ലാവരോടും പ്രീതികരമായ രീതിയിൽ പെരുമാറും. സ്ത്രീകൾ മുഖേനെ സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, സ്വാശ്രയശീലം, അനുരജ്ഞനം, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.

ചിത്തിര: ദൂരയാത്രാക്ലേശം, കുടുംബാങ്ങൾ വിപരീതമായി സംസാരിക്കും, സുഹൃത്തുക്കളുടെ കെണിയിൽ വീഴാതെനോക്കണം, ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും, പ്രവർത്തികളും, ആരോഗ്യപരമായി കരുതൽ വേണം.

ചോതി : മറ്റുള്ളവരുടെ രഹസ്യങ്ങൾ സൂക്ഷിക്കുന്നത് പിന്നീട് വിനയാകും, ധനചെലവ്, അനാവശ്യമായി പണം ചെലവാകും, ശത്രുവർദ്ധന, അന്യദേശ വാസം, ആരെയും വിശ്വസിക്കരുത്.

വിശാഖം: രോഗങ്ങൾ കൊണ്ടുള്ള ധനചിലവ്, ദാമ്പത്യ സുഖക്കുറവ്, താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും, ആപത് സന്ധി, മുൻകോപം, ദുരാഗ്രഹം, ബന്ധുക്കളുമായി കലഹം.

അനിഴം: കോപം നിയന്ത്രിക്കണം.സഞ്ചാരപ്രിയരായിരിക്കും സ്ത്രീകളിൽ കാണിക്കുന്ന അതിയായ താല്പര്യം മനപ്രയാസം ഉണ്ടാക്കും, ദാമ്പത്യത്തിൽ സുഖക്കുറവ്, സ്ത്രീകൾ മുഖേനെ ധനചെലവ്.

കേട്ട: പണസംബ ന്ധമായി എപ്പോഴും ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരും, ദൂരയാത്രാക്ലേശം, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, വാഹനം ഉപയോഗിക്കുന്നവർ കരുതലോടെയിരിക്കുക.

മൂലം: ഉല്ലാസയാത്രകൾ, ശത്രുക്കളുടെ മേൽ വിജയംനേടും, സാമ്പത്തീക പ്രശ്നങ്ങൾ പരിഹരിക്കും, മേലദ്യോഗസ്ഥർ സഹായിക്കും, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും, അനുകൂലമായി മറുപടി ലഭിക്കും.

പൂരാടം: കലാപ്രവർത്തനത്തിൽ മനസുഖം കണ്ടെത്തും, സൽസന്താനയോഗം, എല്ലാവരോടും സൗമ്യമായിപെരുമാറും., പങ്കാളി മൂലം സുഖവും സമാധാനവും, ബുദ്ധിപരമായി കാര്യങ്ങൾ നീക്കും, ജീവിതത്തിൽ പരിവർത്തനം.

ഉത്രാടം: എല്ലാവരുടെയും അംഗീകാരങ്ങൾ നേടും.അധ്വാന ശീലം കൂടുതൽ ഉള്ള സമയം,പ്രത്യേകമായ ഒരു വശ്യശക്തിയുണ്ടാകും, അനുകൂലമായ വിവാഹ ബന്ധംകിട്ടും, നാൽക്കാലി മുഖേനെ സാമ്പത്തീക നേട്ടം.

തിരവോണം: എല്ലാവരിലിൽ നിന്നും സഹായ സഹകരണങ്ങൾ, യാത്രകൾ ഗുണകരമാകും, തടസങ്ങൾ മാറും, സാഹിത്യകാരന്മാർക്ക് പുതിയ അവസരങ്ങൾ, ധനവരവ്, യാത്രാഗുണം, സുഖജീവിതം.

അവിട്ടം: ഉല്ലാസവാനായി കാണപ്പെടും, പേരും പെരുമയും ഉണ്ടാകും, സർക്കാരിൽനിന്നും നിന്നും അനുകൂലമായ നടപടി, കലാബോധം, സംഗീത താൽപ്പര്യം, ഏല്ലാ ഭാഗത്ത് നിന്നും സഹായം.

ചതയം: കുടുംബത്തിൽ സമാധാനം, ഉടനടി ഫലം കിട്ടുന്ന കാര്യങ്ങൾ ചെയ്യും,ദാനകർമ്മങ്ങൾ നടത്തും, എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, സുഖസൗകര്യങ്ങൾ അനുഭവിക്കും.

പൂരുരുട്ടാതി: ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ ആവിശ്യമാണ്, മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും, എല്ലാരംഗത്തും അഭിവൃദ്ധി, ബന്ധു ഗുണം, ഭാര്യാഗുണം, ഇഷ്ടഭക്ഷണ ലബ്ധി.

ഉത്തൃട്ടാതി: സർക്കാരിൽനിന്നും നിന്നും അനുകൂലമായ നടപടി, മാനസീകവും ശാരീരികവുമായി സുഖാനുഭവങ്ങൾ, വാഹന ഭാഗ്യം, അഹംഭാവം മുന്നിട്ടു നിൽക്കും, സുഹൃത്തുക്കൾ മുഖേന അധികചിലവ്

രേവതി: ആരോഗ്യ കാര്യത്തിൽ കരുതൽ വേണം, രാത്രിയിൽ സുഹൃത്തക്കളുമായി കലഹം, ആത്മവിശ്വാസം നഷ്ടപ്പെടും, ഒറ്റക്കിരിക്കുന്ന അവസ്ഥ വരാതെ നോക്കണം, മറ്റുള്ളവരാൽ പറ്റിക്കപെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOURS-TOMORROW, ASTRO, HOROSCOPE, YOURS TOMAROW
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.