SignIn
Kerala Kaumudi Online
Friday, 29 March 2024 2.49 AM IST

18 മുതൽ 25 വരെ പ്രായമുള്ളവ‌ർക്ക് സൗജന്യമായി കോണ്ടം,​ പ്രഖ്യാപനവുമായി ഈ രാജ്യം,​ പിന്നിലെ കാരണം ഇതാണ്

condoms

ഗർഭ നിരോധന ഉറകൾ മെഡിക്കൽ ഷോപ്പിൽ പോയി വാങ്ങാൻ പലരും മടികാണിക്കാറുണ്ട്, വിവാഹിതർ പോലും ഇതിൽ ഉൾപ്പെടും എന്നതാണ് ആശ്ചര്യകരം, കോണ്ടം വാങ്ങാൻ മടിക്കുന്നവർക്ക് സഹായകരമായ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുൽ മാക്രോൺ, 18 മുതൽ 25 വരെ പ്രായമുള്ളവർക്ക് സൗജന്യമായി കോണ്ടം നൽകുമെന്നാണ് മാക്രോൺ പ്രഖ്യാപിച്ചത്.

അനാവശ്യ ഗർഭധാരണം കുറയ്ക്കുന്നതിന് വേണ്ടിയാണ് 18 25 പ്രായത്തിലുള്ളവർക്ക് ഫാർമസികൾ സൗജന്യമായി കോണ്ടം നൽകണമെന്ന് തീരുമാനിച്ചത്. ഗർഭ നിരോധനത്തിന് വേണ്ടിയുള്ള ചെറിയ ഒരു വിപ്ലവമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് 2020ലും 2021ലും ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ നിരക്ക് 30 ശതമാനമായി ഉയർന്നിരുന്നു, ഈ വർഷം ആദ്യം ഫ്രഞ്ച് സർക്കാർ25 വയസിന് താഴെയുള്ള എല്ലാ സ്ത്രീകൾക്കും സൗജന്യ ജനന നിയന്ത്രണം വാഗ്ദാനം ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം യുവതികൾ ഗർഭ നിരോധനമാർഗങ്ങൾ ഉപേക്ഷിക്കുന്നത് തടയാൻ 18ന് താഴെയുള്ളവർക്കായുള്ള ഒരു പദ്ധതി വിപുലീകരിച്ചു.

എയ്ഡ്സിന്റെയും മറ്റ് ലൈംഗികമായി പകരുന്ന രോഗങ്ങളുടെയും (എസ്ടിഡി) വ്യാപനത്തെ ചെറുക്കുന്നതിനുള്ള ഒരു നടപടിയെന്ന നിലയിലാണ് ഈ ഒരു രീതി അവതരിപ്പിക്കുന്നതെന്ന്ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു: എക്സ് റേറ്റഡ് സിനിമാ പ്രേമികൾക്കിടയിൽ കോണ്ടം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും എച്ച്‌.ഐ. വി പടരുന്നത് തടയുന്നതിനുമുള്ള ഒരു കാമ്പെയ്നിന്റെ ഭാഗമായി, ഫ്രഞ്ച് സർക്കാർ 1998ൽ അഞ്ച് ഹ്രസ്വ ലൈംഗിക ചിത്രങ്ങൾ കമ്മീഷൻ ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, EUROPE, EUROPE NEWS, FRANCE, EMMANUEL MACRON
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.