SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.50 PM IST

തരൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി

gandhi-darshan

കാവശ്ശേരി: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി തരൂർ നിയോജക മണ്ഡലം കൺവെൻഷൻ കാവശ്ശേരി കോൺഗ്രസ് ഓഫീൽ ചേർന്നു. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. നാടിന്റെ ഐക്യവും സ്‌നേഹവും പുരോഗതിയും വീണ്ടെടുക്കാൻ ഗാന്ധിമാർഗ്ഗത്തിന് കഴിയുമെന്നും മദ്യത്തിനും മയക്കുമരുന്നിനു അടിമപെട്ട് നശിച്ചു പോകുന്ന യുവതലമുറയെ സംരക്ഷിക്കാൻ ഗാന്ധിയൻ ആശയങ്ങൾക്ക് കഴിയുമെന്നും അതിന് ഗാന്ധി ദർശൻ വേദി പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം ചെയർമാൻ എ. ഭാസ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.യു.അംബുജാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. എ.ശിവരാമകൃഷ്ണൻ, എൻ.രവി, പി.ഉണ്ണികൃഷ്ണൻ, കാരയങ്കാട് ശിവരാമകൃഷ്ണൻ, വി.വിജയമോഹനൻ, എ.കുമാരൻ, സാവിത്രി ശ്രീനിവാസൻ, പി.സ്യമന്തകം, സി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

നിയോജക മണ്ഡലം ഭാരവാഹികളായി എ.ഭാസ്‌ക്കരൻ (ചെയർമാൻ) സാവിത്രി ശ്രീനിവാസൻ, എ. കുമാരൻ (വൈസ് ചെയർമാൻമാർ) വി.വിജയമോഹനൻ (ജനറൽ സെക്രട്ടറി) പി.സ്യമന്തകം, കെ.ഹരിദാസ്, കെ.വാസുദേവൻ, സി.കെ. ഉണ്ണി (സെക്രട്ടറിമാർ ) സി. ഉണ്ണികൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, GANDHI DARSHAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.