SignIn
Kerala Kaumudi Online
Friday, 19 April 2024 12.53 PM IST

പവിഴം ഗ്രൂപ്പിന് സംസ്ഥാന ഊർജ സംരക്ഷണ പുരസ്‌കാരം

pavizham

കൊച്ചി: അരിയുടെയും അനുബന്ധ ഉത്‌പന്നങ്ങളുടെയും പ്രമുഖ ഉത്‌പാദകരായ പവിഴം ഗ്രൂപ്പിന് സംസ്ഥാന സർക്കാരിന്റെ 2021ലെ അക്ഷയ ഊർജ സംരക്ഷണ പുരസ്‌കാരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ.കൃഷ്‌ണൻകുട്ടിയിൽ നിന്ന് പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ എൻ.പി.ആന്റണി പ്രശസ്‌തിപത്രവും ഫലകവും സ്വീകരിച്ചു.

ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തി. ഉമിയിൽ നിന്ന് വൈദ്യുതി ഉത്‌പാദിപ്പിച്ച് ഉപയോഗിക്കുന്ന അത്യാധുനിക പദ്ധതിയാണ് പവിഴം ഗ്രൂപ്പിനെ പുരസ്‌കാരത്തിന് അർഹരാക്കിയത്. ഊർജ സംരക്ഷണത്തിൽ മികവുപുലർത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കാനും ആദരിക്കാനും സർക്കാർ നൽകുന്നതാണ് അക്ഷയ ഊർജ സംരക്ഷണ പുരസ്‌കാരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, PAVIZHAM GROUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.