SignIn
Kerala Kaumudi Online
Friday, 19 April 2024 6.03 AM IST

കൊച്ചിൻ ഷിപ്പ്‌യാർഡിന് കൂടുതൽ ഓർഡറുകൾ വരും: മധു എസ് നായർ

shipyard

തിരുവനന്തപുരം: കൊച്ചി കപ്പൽശാലയ്ക്ക് കൂടുതൽ ഓർഡറുകൾ ലഭിക്കാൻ ഐ.എൻ.എസ് വിക്രാന്തിന്റെ വിജയകരമായ പൂർത്തീകരണം സഹായിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മധു എസ്.നായർ പറഞ്ഞു. വിൻഡ് എനർജിയിലൂടെ പ്രവർത്തിക്കുന്ന രണ്ട് കപ്പലുകൾക്കുള്ള 1,000 കോടി രൂപയുടെ ഓർഡർ ലഭിച്ചുകഴിഞ്ഞു. ഇതിന്റെ തുടർച്ചയായി ആറ് കപ്പലുകൾക്ക് വരെ ഓർഡർ പ്രതീക്ഷിക്കുന്നു.

മന്ത്രി പി.രാജീവിന്റെ പ്രതിമാസ മുഖാമുഖ പരിപാടിയായ 'ഡയലോഗ് വിത്ത് പി.ആർ" അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കൊപ്പമുള്ള നോർവs സന്ദർശനത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡിനെക്കുറിച്ച് അവർ വലിയ മതിപ്പ് പ്രകടിപ്പിച്ചത് മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി. മന്ത്രി രാജീവിന്റെ ഫേസ്ബുക്ക് പേജിലൂടെയും യു ട്യൂബ് ചാനലിലൂടെയുമാണ് അഭിമുഖ സംപ്രേഷണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SHIPYARD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.