പയ്യന്നൂർ : രാമന്തളി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കുന്ന ഊർജ്ജിത പകർച്ചവ്യാധി പ്രതിരോധ പരിപാടിയുടെ ഭാഗമായി രാമന്തളി കുടുംബാരോഗ്യകേന്ദ്രം ആരോഗ്യ വകുപ്പിന്റെ ജില്ലാതല അതിഥി തൊഴിലാളി പരിശോധന സംഘം എന്നിവയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കായി ആരോഗ്യ പരിശോധനയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
വില്ലേജ് ഓഫീസ് പരിസരത്ത് , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബിന്ദു നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.പി.ദിനേശൻ, പഞ്ചായത്തംഗം പി.പി.നാരായണി, പ്രൊജക്ട് മാനേജർ കെ.പി.മനോജ്കുമാർ സംസാരിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.ഗിരീഷ്, എം.നിഷാന്ത് ക്ലാസ്സെടുത്തു.മലമ്പനി, മന്ത് രോഗ നിർണ്ണയത്തിനായി രക്ത പരിശോധനയും നടത്തി. ഡോ.കെ.ആകാശ് നേതൃത്വം നൽകി. അമൽ എസ്.നാഥ് സ്വാഗതവും പി.കെ.പ്രിയ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |