ഏലൂർ : ഭിക്ഷ യാചിച്ച് വന്നയാൾ വീട്ടു വരാന്തയിൽ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിന്റെ കഴുത്തിൽ കിടന്ന ഒരു പവൻ തൂക്കമുള്ള സ്വർണമാല കവർന്നു . ഏലൂർ മഞ്ഞുമ്മൽ തറയിൽ വീട്ടിൽ ഉസ്മാന്റെ പേരക്കിടാവ് ഒന്നര വയസുകാരൻ റിയാന്റെ മാലയാണ് ബുധനാഴ്ച ഉച്ചയോടെ നഷ്ടപ്പെട്ടത്. വെള്ളക്കരയുള്ള ചെക് മുണ്ടും വെള്ള ഷർട്ടും ധരിച്ച ഉദ്ദേശം 40 വയസ് പ്രായം തോന്നിക്കുന്ന ഇയാൾ ഇതിന് മുമ്പും വീട്ടിൽ വന്നിട്ടുണ്ടെന്നും കഴിഞ്ഞ ദിവസവും വീട്ടിൽ വന്നപ്പോൾ കുട്ടി പൂമുഖത്തുണ്ടായിരുന്നു. ഭിക്ഷ വാങ്ങി പുറത്തു കടന്ന ശേഷം ഉടനെ തിരിച്ചു വന്നാണ് മാല മോഷ്ടിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപെട്ടു. സമീപത്തെ സി.സി.ടി.വി കാമറയിൽ നിന്ന് പ്രതിയുടെ ചിത്രം കിട്ടിയിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |