കോട്ടയം: ജനറൽ ആശുപത്രിക്ക് സമീപം ബൈക്കിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ച യുവാവ് പിടിയിൽ. ചിറക്കടവ് തെക്കേത്തുകവല ഇടശ്ശേരിൽ വീട്ടിൽ അനീഷ് (38) നെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 13നാണ് സംഭവം. കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കൂട്ടിക്കൽ സ്വദേശിനിയായ സുജാതയെയും ഇവരുടെ സഹോദരി സാലിയെയും റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇയാളുടെ ബൈക്ക് ഇടിക്കുകയായിരുന്നു. സംഭവശേഷം വാഹനം നിർത്താതെ പോകുകയുമായിരുന്നു. സാരമായി പരിക്കേറ്റ സുജാത പിന്നീട് മരിച്ചു. സഹോദരി സാലി ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |