ബാലുശ്ശേരി: കൃഷിഭവൻ ആത്മ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ കപ്പ കൃഷി വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത നിർവഹിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയ ശ്രീ രക്ഷ ഇനം കപ്പയാണ് കൃഷിചെയ്തത്. കപ്പയുടെ മൊസൈക്ക് രോഗത്തിനെതിരെ പ്രതിരോധ ശേഷിയുള്ള ഇനമാണ് ശ്രീ രക്ഷ. ആത്മയുടെ കീഴിൽ രൂപീകരിച്ച ശ്രീ രക്ഷ എഫ്.ഐ.ജി. അംഗങ്ങളാണ് കപ്പ കൃഷി ചെയ്തത്. ഒരേക്കറോളം വരുന്ന തരിശുസ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. വാർഡ് മെമ്പർ അനൂജ, കൺവീനർ അഹമ്മത്കുട്ടി, കൊയിലാണ്ടി കൃഷി ഓഫീസർ പി.വിദ്യ, കൃഷ്ണപ്രിയ, ഷീല, പ്രജിന എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |