സെമിയിലെ തോൽവിയിൽ സങ്കടം സഹിക്കാതെ കരഞ്ഞ മൊറോക്കൻ താരം അഷ്റഫ് ഹക്കീമിയെ എംബാപ്പെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലായി. മത്സരശേഷം നിരാശനായി ഗ്രൗണ്ടിൽ കിടന്ന ഹക്കീമിയെ എംബാപ്പെ കൈപിടിച്ച് ഉയർത്തുകയും കവിളിൽതട്ടി ആശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും ജേഴ്സി കൈമാറി ആലിംഗനം ചെയ്തു. ഹക്കീമിയുടെ ജഴ്സിയണിഞ്ഞാണ് സ്വന്തം ടീമംഗങ്ങൾക്കൊപ്പം വിജയമാഘോഷിക്കാൻ എംബാപ്പെ പോയത്.
ഫ്രഞ്ച് ക്ളബ് പി.എസ്.ജിയിൽ മെസിക്കും നെയ്മറർക്കുമൊപ്പം കളിക്കുന്ന ഹക്കീമിയും എംബാപ്പെയും അടുത്തസുഹൃത്തുക്കളാണ്. ലോകകപ്പിൽ ഫ്രാൻസും മൊറോക്കോയും നേർക്കുനേർ വരുമെന്നും അന്ന് തനിക്ക് സുഹൃത്തിനെ തോൽപ്പിക്കേണ്ടിവരുമെന്നും നേരത്തേ എംബാപ്പെ പ്രവചിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |