ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ പ്രവർത്തനം തുടങ്ങി. ലാബ് റിസൾട്ടുകൾ കൂടുതൽ കൃത്യതയോടെയും വേഗത്തിലും ഇനി ലഭ്യമാകും. പോണ്ടിച്ചേരി സ്വദേശി ടി.എസ്. ആനന്ദാണ് ഏഴേകാൽ ലക്ഷം രൂപ വില വരുന്ന ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ ദേവസ്വത്തിന് വഴിപാടായി സമർപ്പിച്ചത്.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ. ഗോപിനാഥ്, മെഡിക്കൽ സൂപ്രണ്ട് ഡോ. രാഹുൽ നമ്പ്യാർ, ചീഫ് എൻജിനിയർ എം.വി. രാജൻ, എക്സി. എൻജിനിയർ അശോകൻ, ഇലക്ട്രിക്കൽ എക്സി. എൻജിനിയർ ജയരാജ്, നഴ്സിംഗ് സൂപ്രണ്ട് പത്മിനി പ്രദീപ്, ലാബ് ഇൻ ചാർജ് വി.കെ. മോഹൻ കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |