ചാരുംമൂട്: തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് നീർത്തടങ്ങളുടെ സമഗ്ര വികസന പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടി ജനപ്രതിനിധികളും വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങളും പൊതുപ്രവർത്തകരും പാടശേഖരസമിതി അംഗങ്ങളും കർഷകരും പൊതുജനങ്ങളും നീർത്തട നടത്തം നടത്തി. താമരക്കുളം ഗ്രാമപഞ്ചായത്തിലെ കണ്ണനാകുഴി ഒന്നാം വാർഡിലെ പുഞ്ചവാഴുക പുഞ്ചയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി വേണു ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ബി ഹരികുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈജ അശോകൻ, പഞ്ചായത്ത് അംഗങ്ങളായ തൻസീർ കണ്ണനാകുഴി ടി. മന്മദൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |