SignIn
Kerala Kaumudi Online
Friday, 29 March 2024 11.36 AM IST

പുതുവർഷം പ്രവചനാതീതം! അനിശ്ചിതത്വത്തിന് സാദ്ധ്യതയേറും!

photo

പുതുവർഷത്തെ പ്രതീക്ഷയോടെ വരവേൽക്കുമ്പോഴും 2023 ൽ വരാനിരിക്കുന്ന അനിശ്ചിതത്വം പ്രവചനാതീതമായിരിക്കും. ആഗോള സാമ്പത്തികമാന്ദ്യം 2023 ൽ ലോകത്താകമാനം പ്രതിസന്ധികൾ സൃഷ്ടിക്കും. ഊർജത്തിന്റെ വർദ്ധിച്ചുവരുന്ന വില, പണപ്പെരുപ്പം, സാമ്പത്തികമാന്ദ്യം, ഭക്ഷ്യക്കമ്മി, പലിശനിരക്കിലെ ഏറ്റക്കുറച്ചിൽ മുതലായവ ലോകത്താകമാനം ദൃശ്യമാകും. യുക്രെയിൻ റഷ്യയുദ്ധം യൂറോപ്യൻ കൗൺസിൽ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടവരുത്തും. സാമ്പത്തിക മാന്ദ്യത്തിന്റെ അലയടികൾ അമേരിക്കയിൽ കൂടുതലായി അനുഭവപ്പെടില്ല. ഡോളറിന്റെ ഉയരുന്ന വിലയാണ് ഇതിനു കാരണം! കാലാവസ്ഥാ വ്യതിയാനം പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾക്കു പ്രസക്തിയേകും. ഏപ്രിൽ പതിന്നാലോടെ ചൈനയെ പിന്തള്ളിക്കൊണ്ട് ഇന്ത്യ ലോകത്തിൽ വെച്ചേറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായിമാറും. 2024 ലെ ഇലക്‌ഷനിൽ ഡൊണാൾഡ് ട്രംപ് വീണ്ടും മത്സരിക്കാൻ ശ്രമിക്കും. ചൈന തായ്‌വാനെ ആക്രമിക്കാൻ തയ്യാറാകും. ഭൂമിശാസ്ത്ര രാഷ്ട്രീയ പ്രതിസന്ധികൾ 2023 ലും തുടരും. ടൂറിസം മേഖല കൂടുതൽ വളർച്ച കൈവരിക്കും. മെറ്റാവേഴ്സ് കൂടുതൽ വിപുലപ്പെടും. മൈക്രോ സോഫ്‌ട്, ഗൂഗിൾ, ആപ്പിൾ മുതലായവ പാസ്സ്‌വേഡിനു പകരം പാസ്‌ കീ പുറത്തിറക്കും. ചൈനയിൽ തുടരുന്ന കൊവിഡ്, നിർമ്മാണമേഖലയെ പ്രതികൂലമായി ബാധിക്കും.
റഷ്യ യുക്രെയിൻ യുദ്ധം കാർഷിക മേഖലയിൽ പ്രതിസന്ധിയ്ക്കും ഭക്ഷ്യക്ഷാമത്തിനും പട്ടിണിയ്ക്കും ഇടവരുത്തും. തൊഴിൽ മേഖലയിൽ പിരിച്ചുവിടൽ ഭീഷണി തുടരും. ഓൺലൈൻ, ടെക്‌നോളജി, വിദ്യാഭ്യാസ സാങ്കേതികരംഗത്ത് ഇത് കൂടുതൽ പ്രകടമാകും. ജപ്പാനിൽ വർദ്ധിക്കുന്ന വയോജനങ്ങളുടെ എണ്ണം വ്യവസായ, തൊഴിൽ മേഖലകളിൽ പ്രതിസന്ധികൾ സൃഷ്ടിക്കും. അമേരിക്കയിൽ കാലിഫോർണിയ, ടെക്‌സസ്, ന്യൂയോർക്ക്, ഫ്‌ളോറിഡ സംസ്ഥാനങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടും. ആഫ്രിക്കൻ രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷാ ഭീഷണി തുടരും. കാലാവസ്ഥ മാറ്റങ്ങൾ പട്ടിണിയ്ക്ക് ആക്കം കൂട്ടും. ബ്രിട്ടനിൽ സാമ്പത്തിക പ്രതിസന്ധിയും തൊഴിൽമേഖലയിൽ മാന്ദ്യവും തുടരും.


തൊഴിൽ സാദ്ധ്യതകൾ
സാങ്കേതികരംഗത്ത് മിക്‌സഡ് റിയാലിറ്റി, ക്വാണ്ടം കമ്പ്യൂട്ടിങ്, വെർട്ടിപോർട് എന്നിവ വളർച്ച കൈവരിക്കും. സ്‌പേസ് ടൂറിസം, സ്‌പേസ് സോളാർ പവർ എന്നിവ വിപുലപ്പെടും. ഇന്ത്യ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിൽ 5 .1 ശതമാനം വളർച്ച കൈവരിക്കും. ഓട്ടോമോട്ടീവ്, ടൂറിസം, ഫിനാൻഷ്യൽ സർവീസ്, അഗ്രിബിസിനസ്, ആരോഗ്യം, ഐ ടി, റീടെയ്ൽ, ടെലികോം മേഖല വളർച്ച കൈവരിക്കും. ഡ്രോൺ, റോബോട്ടിക്സ് എന്നിവ കൂടുതലായി പ്രവർത്തികമാകും. ഫാർമ, സംസ്‌കരണം എന്നിവ വളർച്ച കൈവരിക്കും. സാമ്പത്തിക സേവനം, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്, ഗതാഗതം, ടെലികമ്മ്യൂണിക്കേഷൻസ്, പ്രതിരോധം, വ്യവസായ മേഖലകളിൽ ക്വാണ്ടം കമ്പ്യൂട്ടിങ് കൂടുതലായി പ്രയോജനപ്പെടുത്തും. ഏഷ്യൻ രാജ്യങ്ങളിൽ സാമ്പത്തികമാന്ദ്യം തുടരും.

2023 ൽ ടെക്‌നോളജി അധിഷ്ഠിത തൊഴിലുകൾക്ക് സാദ്ധ്യതയേറും. കോഡേഴ്സ്, ബ്‌ളോക്ക് ചെയിൻ ഡെവലപ്പർ, വെർച്വൽ റിയാലിറ്റി ടെക്നിഷ്യൻ, എത്തിക്കൽ ഹാക്കർ, ബിഗ്‌ഡേറ്റ അനലിസ്റ്റ്, എ ഐ തൊഴിലുകൾ, ഡാറ്റ സയന്റിസ്റ്റ് , ജീൻ എഡിറ്റേഴ്സ്, ഡ്രോൺ ടെക്നിഷ്യൻ, സംരംഭകർ, മെഷീൻ ലേണിംഗ് എൻജിനീയർ, മാർക്കറ്റിംഗ് അനലിസ്റ്റ്, നെറ്റ്‌വർക്ക് സെക്യൂരിറ്റി, പ്രോജക്‌ട് മാനേജർ, നഴ്സിംഗ്, സൈക്കോളജിസ്‌റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഫിനാൻഷ്യൽ മാനേജർ എന്നിവയിൽ കൂടുതൽ അവസരങ്ങളുണ്ടാകും. ഗ്രാഫിക് ആൻഡ് വെബ് ഡിസൈനിങ്, മാനേജ്‌മെന്റ്, അക്കൗണ്ടിംഗ്, ഐ.ടി, പോളിസി അനലിസ്റ്റ്, ഡെവലപ്‌മെന്റൽ സയൻസ്, ലിബറൽ ആർട്സ്, സോഷ്യോളജി, ഇക്കണോമിക്സ്, മെഷീൻ ലേണിംഗ് , മാനുഫാക്ചറിങ്, കമ്പ്യൂട്ടർ പ്രോഗ്രാമിങ്, പബ്ലിക് ഹെൽത്ത്, മോളിക്യുലാർ ബയോളജി, ക്വാണ്ടം കമ്പ്യൂട്ടിങ്, ഓട്ടോമൊബൈൽ എൻജിനീയറിംഗ്, റോബോട്ടിക്സ്, ആർക്കിടെക്ചർ, ഗെയിമിംഗ് ടെക്‌നോളജി, വിഷ്വൽ ബേസിക്സ്, അനിമേഷൻ, കോമിക്സ്, ഹൈബ്രിഡ് ടെക്‌നോളജി, ഇലക്ട്രിക് വാഹനങ്ങൾ, എനർജി മാനേജ്മെന്റ്, സപ്ലൈ ചെയിൻ/ ലോജിസ്റ്റിക്സ് മാനേജ്‌മെന്റ്, പോർട്ട് മാനേജ്‌മെന്റ് എന്നിവയിൽ 2023 ൽ അവസരങ്ങളേറും. സൈക്കോളജി, UX ഡിസൈൻ, പ്രോജക്‌ട് മാനേജ്‌മെന്റ്, സോഫ്‌ട് വെയർ ഡെവലപ്‌മെന്റ്, ഡാറ്റാ സയൻസ്, ഫുൾസ്റ്റാക്ക് ഡെവലപ്‌മെന്റ്, മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി, ക്ലോസ്ഡ് കമ്പ്യൂട്ടിങ്, പ്രൊഡക്ട് മാനേജ്മെന്റ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ് എന്നീ കോഴ്സുകൾക്ക് തൊഴിൽ സാദ്ധ്യതയേറും.

മികച്ച തൊഴിൽ ലഭിക്കാൻ

അഭ്യസ്തവിദ്യരായ യുവതിയുവാക്കൾക്ക് മികച്ച തൊഴിൽ ലഭിക്കാൻ സ്‌കിൽ വികസനം, സോഫ്‌ട് സ്‌കിൽസ്, ഇംഗ്ലീഷ് പ്രാവീണ്യം, കമ്പ്യൂട്ടർ ലാംഗ്വേജ് , കമ്പ്യൂട്ടർ പ്രാവീണ്യം, പൊതുവിജ്ഞാനം എന്നിവ ആവശ്യമായിവരും. വിദേശപഠനത്തിനു പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടാകും. എന്നാൽ സ്‌കോളർഷിപ്പ്, അസിസ്റ്റന്റ്‌ഷിപ്പ്, ഫെല്ലോഷിപ്പ് എന്നിവയുടെ എണ്ണത്തിൽ കുറവുണ്ടാകും. സ്റ്റാർട്ടപ്പുകൾ കൂടുതലായി ആരംഭിക്കുമെങ്കിലും സുസ്ഥിരത നേടുന്നതിൽ 50 ശതമാനത്തോളം പരാജയപ്പെടും. സുസ്ഥിരവികസനം, സാങ്കേതിക വിദ്യ, കാലാവസ്ഥാ വ്യതിയാനം, കൃഷി, ഭക്ഷ്യസംസ്‌കരണം മുതലായവയിൽ ഗവേഷണ സാദ്ധ്യതകളേറും. ബിരുദധാരികൾ പഠിച്ച വിഷയത്തിൽ ഉപരിപഠനം നടത്തുന്നതിനു പകരം ടെക്‌നോളജി അധിഷ്ഠിത വിഷയങ്ങൾ തിരഞ്ഞെടുക്കും. എല്ലാ മേഖലകളിലും സാങ്കേതികവിദ്യയുടെ സ്വാധീനം വർദ്ധിക്കും.

(ലേഖകൻ ലോകബാങ്ക് കൺസൽട്ടന്റും ബെംഗളൂരു ട്രാൻസ് ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസ് & ടെക്‌നോളജിയിൽ പ്രൊഫസറുമാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YEAR 2023
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.