തിരൂർ: തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. പടിഞ്ഞാറേ നടയിൽ നിന്ന് നാമജപ പ്രദക്ഷിണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ഭഗവാന്റെ ചിത്രം വേദിയിൽ ആചാര്യൻ കിഴക്കുമ്പാട്ട് വിനോദ് കുമാരശർമ്മ സ്ഥാപിച്ചു. സാമൂതിരി രാജാവിന്റെ പ്രതിനിധി ടി.ആർ രാമവർമ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഓഫീസർ വി.ഹരിദാസ്, ടി.കെ ഗംഗാധരപ്പണിക്കർ, ഗോപിനാഥ് ചേന്നര കെ.രഘുനാഥ്, വി ജയശങ്കർ എന്നിവർ നേതൃത്വം നൽകി. ഏഴ് ദിവസമാണ് യജ്ഞം. ഡിസംബർ 20ന് രുഗ്മിണീ സ്വയംവരം ഘോഷയാത്ര നടക്കും. 22ന് യജ്ഞസമർപ്പത്തോടെ ചടങ്ങ് അവസാനിക്കും. ഏഴ് ദിവസവും ക്ഷേത്രത്തിൽ പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |