കൊല്ലം: മതത്തിനപ്പുറം മനുഷ്യനെ ഉയർത്തിക്കാട്ടിയ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരുദേവനെന്നും ഗുരുവിന്റെ ആശയങ്ങൾ ഇന്ത്യൻ സമൂഹത്തിൽ പരിവർത്തനത്തിന് അടിത്തറയിട്ടതായും ശിവഗിരി മഠത്തിലെ സ്വാമി അംബികാനന്ദ പറഞ്ഞു. ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുണ്ടറ പെരുമ്പുഴയിൽ നടന്ന ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ആർ.ശങ്കറിന്റെ ജന്മ ഗ്രാമമായ പുത്തൂരിൽ നിന്ന് ആരംഭിക്കുന്ന ശിവഗിരി തീർത്ഥാടന പദയാത്രയുടെ വിളംബര മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘം കേന്ദ്ര സമിതി ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ മുഖ്യപ്രഭാഷണം നടത്തി. ഗുരുദേവ ഭക്തയും ധർമ്മപ്രചാരകയുമായിരുന്ന പെരുമ്പുഴ ഷീല ഭവനിൽ കെ. സത്യവതിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണം ഓടനാവട്ടം ഹരീന്ദ്രൻ നടത്തി. ജി.സുധർമൻ, മോഹനൻ മംഗലത്ത്, ജി ലാലു, എസ്.ഗീത, എസ്.ഷീല, വനിതാവിഭാഗം കൺവീനർ ശാന്തിനി കുമാരൻ, എസ്.സുജ, വർക്കല മോഹൻദാസ്,ബി.സുധർമ്മ,
എസ്. സൂര്യ, എസ്.കമലാസനൻ, കെ.അശോകൻ, ഉമാദേവി, ഞെക്കനാട് ഹരികുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |