കൊല്ലം: മലയാള സാഹിത്യവിമർശനകലയ്ക്ക് പുതിയ മാനങ്ങൾ പകർന്ന കെ.പി. അപ്പന്റെ ഓർമ്മകളുമായി സ്മൃതി സംഗമം നടന്നു. മികച്ച ലൈബ്രറിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ സാഹിത്യപ്രേമികളും കെ.പി. അപ്പന്റെ ശിഷ്യസമൂഹവും കുടുംബാംഗങ്ങളും ഒത്തുചേർന്ന പരിപാടി മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ആർ.ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. കാലത്തിന്റെ വെല്ലുവിളികളെ നേരിടുന്നതാണ് കെ.പി.അപ്പൻ എഴുത്തുകളുടെ മൗലികത. നിരൂപണ സാഹിത്യത്തിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന എഴുത്തുകാരൻ. ഇരുട്ടിലേക്ക് സഞ്ചരിക്കുന്ന സമൂഹത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നതിൽ പ്രധാനി. പാണ്ഡിത്യപ്രകടനമല്ല, മറിച്ച് സൗന്ദര്യാത്മകമായും വിമർശിക്കാൻ കഴിയുമെന്ന് തെളിയിച്ച പ്രതിഭയാണ് കെ.പി.അപ്പൻ എന്ന് അദ്ദേഹം പറഞ്ഞു.
കെ.പി. അപ്പന്റെ രചനകളുൾപ്പെടുത്തിയ പുസ്തകപ്രദർശനം സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന ഉദ്ഘാടനം ചെയ്തു. നവോദയം ഗ്രന്ഥശാല പ്രസിഡന്റ് ബേബി ഭാസ്കർ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. നാസർ, ഡോ. എസ്. ശ്രീനിവാസൻ, പ്രൊഫ. കെ. ജയരാജൻ, ഡോ. പ്രസന്ന രാജൻ, ഡോ.എ.ഷീലാകുമാരി,
ഡോ.എസ്. നസീബ്, കെ.പി.നന്ദകുമാർ, ഡോ.എം.എസ്.നൗഫൽ, എസ്.വി.ഷൈൻലാൽ, കെ.എസ്.അജിത്ത് തുടങ്ങിയവർ ഓർമ്മകൾ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |