തൃശൂർ : കോർപ്പറേഷന്റെ ഇ.എം.എസ് സ്ക്വയർ മന്ത്രി കെ.എൻ ബാലഗോപാൽ സാംസ്കാരിക നഗരിക്കായി സമർപ്പിച്ചു. പാർക്കിന്റെയും ദീപാലങ്കാരങ്ങളുടെയും ഉദ്ഘാടനം പി.ബാലചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. മേയർ എം.കെ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഇ.എം.എസ് പ്രതിമയുടെ ശിൽപ്പി പ്രേംജിയെ മന്ത്രി കെ.എൻ ബാലഗോപാലും ഇ.എം.എസ് സ്ക്വയർ നിർമ്മാണം പൂർത്തീകരിച്ച കരാറുകാരൻ ശ്രീവത്സനെ എം.എൽ.എ പി.ബാലചന്ദ്രനും ആദരിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗ്ഗീസ് കണ്ടംകുളത്തി, പി.കെ ഷാജൻ, ഷീബ ബാബു, സാറാമ്മ റോബ്സൺ, ഡി.പി.സി മെമ്പർ സി.പി പോളി, കോർപ്പറേഷൻ സെക്രട്ടറി ആർ.രാഹേഷ്കുമാർ, സൂപ്രണ്ടിംഗ് എൻജിനീയർ ഷൈബി ജോർജ്ജ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി ജോസഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |