ശ്രീകൃഷ്ണപുരം: റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ എസ്.രാജമോഹൻ നായരുടെ സന്ദർശനത്തോടനുബന്ധിച്ചു ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ്ബ് ആദരായണം സംഘടിപ്പിച്ചു. കേന്ദ്ര സംഗീത നാടക അക്കാഡമി അമൃത് പുരസ്കാര ജേതാവായ കഥകളി അണിയറ കലാകാരൻ നമ്പിയാരത്ത് അപ്പുണ്ണി തരകനെ ആദരിച്ചു. ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ്ബ് ദത്തെടുത്ത മുണ്ടൂർ മദർ സന്താൾ സദൻ വൃദ്ധസദനത്തിലേക്ക് പലവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ, ശുചിമുറി സാമഗ്രികൾ എന്നിവ നൽകി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണപുരത്ത് പരിപാലിക്കുന്ന 'ഗാൽവാൻ രക്തസാക്ഷി സ്മൃതി വനം' ഗവർണർ സന്ദർശിച്ചു. ക്ലബ്ബ് പ്രസിഡന്റ് എൻ.വി.മുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ. ജി. അക്ബർ കെ.പി, ജി.ജി.ആർ രവീന്ദ്രൻ.എം.പി,സെക്രട്ടറിസി.എൻ.സത്യൻ, ഡോ.കെ.പി.അച്ചുതൻ കുട്ടി, കെ.വി.സുബ്രഹ്മണ്യൻ, എ. ജഞാനാംബിക, ഡോ.സംഗീത, മീര ആർ.നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |