SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.46 AM IST

ക്വീൻസ് ബിസിന് ഗ്ലോബൽ പ്രദർശനത്തിന് തുടക്കം

women

കൊച്ചി: വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്വീൻസ് ബിസിനസ് ഗ്ലോബലിന്റെ വനിതാ സംരംഭക പ്രദർശനം എറണാകുളം വിമൻസ് അസോസിയേഷൻ ഹാളിൽ ആരംഭിച്ചു. 100 വനിതകൾ പങ്കെടുക്കുന്ന ധമാക്ക സെയിൽസ് 2022ൽ ലോകത്തെമ്പാടുമുള്ള വനിതാ സംരംഭകരാണ് പങ്കെടുക്കുന്നത്. സംരംഭകർ സ്വന്തമായി നിർമ്മിക്കുന്നതും പുനർവില്പന നടത്തുന്നതുമായി ഉത്പന്നങ്ങളാണ് പ്രദർശനത്തിലുള്ളത്. വസ്ത്രങ്ങൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, ബേക്കറി ഐറ്റംസ്, അച്ചാർ, അലങ്കാര ചെടികൾ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് പ്രദർശനത്തിലുള്ളത്.

രാഷ്ട്രീയ, സാമൂഹിക, രംഗത്തുള്ള പ്രമുഖർ ദിനംപ്രതി സന്ദർശകരായി പ്രദർശനത്തിലെത്തുന്നുണ്ട്. വ്യാഴാഴ്ച കൊച്ചി മേയർ എം. അനിൽകുമാർ ധമാക്ക സെയിൽസ് ഉദ്ഘാടനം ചെയ്തു. വർഷങ്ങൾക്ക് മുമ്പ് വനിതാ സംരംഭകർക്കായി കൊടുങ്ങല്ലൂ‌ർ സ്വദേശിനി സന്ധ്യാ രാധാകൃഷ്ണനാണ് സാമൂഹിക മാദ്ധ്യമത്തിൽ ക്വീൻസ് ബിസിനസ് ഗ്ലോബൽ എന്ന കൂട്ടായ്മ ആരംഭിച്ചത്. ഇന്ന് കൂട്ടായ്മയിൽ 1000 സംരംഭകരും 25000 ഗുണഭോക്താക്കളുമുണ്ട്.
ബ്ലെസി ജോർജ്, വിദ്യാ മോഹൻ, രേണു ഷെണോയ്,ശില്പ സുനിൽ എന്നിവരാണ് കോഫൗണ്ടേഴ്സ്. പ്രവാസി വനിതാ സംരംഭകർ അടക്കം പ്രദർശനത്തിന് എത്തിയിട്ടുണ്ട്. വർഷത്തിൽ മൂന്ന് പ്രദർശനങ്ങളാണ് കൂട്ടായ്മ നടത്തുക. ആവശ്യക്കാർ കൂടുന്നതിന് അനുസരിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രദർശനവും വില്പനയും നടത്തും. സംരംഭകർക്ക് അവരുടെ സ്വന്തം ലേബലിൽ ഉത്പന്നങ്ങൾ വില്ക്കാം എന്നതാണ് പ്രത്യേകത. പ്രദർശന വില്പന മേള ഇന്ന് സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.