ചാത്തോഗ്രാം : ബംഗ്ളാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസം നാലുവിക്കറ്റുകൾ കൂടി നേടിയാൽ ഇന്ത്യയ്ക്ക് വിജയിക്കാം.
ആദ്യ ഇന്നിംഗ്സിൽ 404റൺസടിച്ച ഇന്ത്യയ്ക്കെതിരെ ബംഗ്ളാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 150 റൺസിൽ അവസാനിച്ചിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 258/2 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു.ഇതോടെ 513 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ളാദേശ് നാലാം ദിനം കളിനിറുത്തുമ്പോൾ 272/6 എന്ന നിലയിലാണ്. വിക്കറ്റ് നഷ്ടം കൂടാതെ 42 റൺസിൽ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ളാദേശിനായി അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടിയ സാക്കിർ ഹസനും (100) പുറത്താകാതെ നിൽക്കുന്ന ക്യാപ്ടൻ ഷാക്കിബ് അൽഹസനുമാണ് പൊരുതിയത്.അക്ഷർ പട്ടേൽ മൂന്ന് വിക്കറ്റ് നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |