SignIn
Kerala Kaumudi Online
Thursday, 25 April 2024 5.07 AM IST

ജാതി വ്യവസ്ഥ പൂർണ്ണമായും അവസാനിച്ചിട്ടില്ല : സി എച്ച്.കുഞ്ഞമ്പു 

ch-kunhambu

പാലക്കുന്ന്: ജാതി വിവേചനം ഇല്ലാതാക്കാൻ ഒരു പരിധി വരെ നമുക്ക്‌ സാധിച്ചിട്ടുണ്ടെങ്കിലും പഴയ ഫ്യൂഡൽ ജീർണത ഇപ്പോഴും ഉണ്ടെന്ന് പറയാതെ വയ്യെന്നും കേരളത്തിൽ ജാതി വ്യവസ്ഥ പൂർണ്ണമായും അവസാനിച്ചിട്ടില്ലെന്നും അഡ്വ.സി എച്ച്.കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു. തീയ്യ മഹാസഭ കാസർകോട് ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാരഥന്മാരായ നവോത്ഥാന നായകർ കടന്നുപോയ മണ്ണിൽ അവരെല്ലാം വാൽകിയ സംഭാവനകൾ വളരെ വലുതാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ആപ്തവാക്യവുമായി ഗ്രാമ ഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ചാണ് ശ്രീനാരായണ ഗുരു ജാതിക്കെതിരെ പോരാടിയത്. അരുവിപ്പുറം പ്രതിഷ്ഠയും പ്രസിദ്ധമാണ്. എല്ലാ ജാതിമത വിഭാഗങ്ങളും ഒരുമിച്ചു കഴിയുന്ന നാടാണ് നമ്മുടേത്. സമൂഹത്തിൽ നിലനിൽക്കുന്ന ജാതി മേധാവിത്വത്തിന്റെ തിന്മകൾക്കും സാമൂഹിക ദുരാചാരങ്ങൾക്കും തൊട്ടുകൂടായ്മക്കുമെതിരെ വലിയ സമരങ്ങളും ഇടപെടലുകളും നമ്മുടെ സമൂഹത്തിൽ നടന്നതിന്റെ ഉത്പന്നമാണ് ആധുനിക കേരളമെന്നും സി എച്ച്.കുഞ്ഞമ്പു പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CH KUNJAMBU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.