ന്യൂഡൽഹി: തവാങ്ങിലെ ചൈനീസ് കടന്നു കയറ്റത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ താവാങ്ങിൽ നിന്ന് സൈനികർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കേന്ദ്ര മന്ത്രി കിരൺ റിജിജു. ആവശ്യത്തിനുള്ള ധീര ജവാന്മാരെ വിന്യസിച്ചതിനാൽ തവാങ്ങിലെ യാങ്സെ പ്രദേശം ഇപ്പോൾ പൂർണമായും സുരക്ഷിതമാണെന്ന് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു.
രാഹുൽ ഗാന്ധി ഇന്ത്യൻ സൈന്യത്തെ അപമാനിക്കുകയും രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം മറ്രൊരു ട്വീറ്റിൽ കുറിച്ചു. ചൈന യുദ്ധത്തിനൊരുങ്ങുകയാണെന്നും കേന്ദ്ര സർക്കാർ ഉറങ്ങുകയാണെന്നും രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് രാഹുൽ ഗാന്ധി കോൺഗ്രസിന് മാത്രമല്ല,രാജ്യത്തിന് തന്നെ നാണക്കേടായി മാറിയിരിക്കുന്നുവെന്നും നമ്മുടെ സൈന്യത്തെ ഓർത്ത് അഭിമാനിക്കുന്നുവെന്നും കിരൺ റിജിജു പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |